വിക്രത്തിന്റെ അശ്വമേധം തുടരുന്നു; അഞ്ചാഴ്ച്ച കൊണ്ട് 500 കോടി ക്ലബ്ബില്‍

കമല്‍ഹാസന്‍- ലോകേഷ് കനകരാജ് ചിത്രം വിക്രം തീയേറ്ററുകളില്‍ അശ്വമേധം തുടരുകയാണ്. അഞ്ചാം ആഴ്ചയും തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെയാണ് ഈ സിനിമ പ്രദര്‍ശനം തുടരുന്നത്.

തിയറ്ററുകളില്‍ എത്തിയ ആദ്യ ദിവസം മുതല്‍ മുതല്‍ നിരവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകളാണ് വിക്രം തകര്‍ത്തത്. വരും ദിവസങ്ങളിലായി 500 കോടി കടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. 25 ദിവസമാണ് ‘വിക്രം’ തിയേറ്ററുകളില്‍ പൂര്‍ത്തിയാക്കിയത്.

തമിഴ് സിനിമയിലെ എക്കാലത്തെയും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡും വിക്രം സ്വന്തമാക്കി കഴിഞ്ഞു.

കേരളത്തില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രം എന്ന റെക്കോര്‍ഡും ‘വിക്രം’ സ്വന്തമാക്കിയിട്ടുണ്ട്. അഞ്ച് ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം റെക്കോര്‍ഡ് നേടിയത്. തിയേറ്ററുകളിലെ വന്‍ വിജയത്തിന് ശേഷം ഒടിടി റിലീസിന് ഒരുങ്ങുകയാണ് ചിത്രം. ജൂലൈ എട്ട് മുതല്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കും.

കമല്‍ ഹാസനൊപ്പം വിജയ് സേതുപതി ഫഹദ് ഫാസില്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ട്. സൂര്യ ചിത്രത്തിലെ ഒരു നിര്‍ണായക അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. കൂടാതെ ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, നരേന്‍, സന്താന ഭാരതി, സ്വാദിഷ്ട കൃഷ്ണന്‍, വിജെ മൈന, ശിവാനി തുടങ്ങിയവരും അണിനിരക്കുന്നു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ