വിക്രത്തിന്റെ കുതിപ്പ് ഇനി ഒടിടിയില്‍; റിലീസ് തിയതി പുറത്ത്

സര്‍വ്വ റെക്കോര്‍ഡുകളെയും കടപുഴക്കി മുന്നേറുകയാണ് കമല്‍ഹാസന്‍ ചിത്രം വിക്രം. തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ 150 കോടിക്ക് മുകളില്‍ ‘വിക്രം’ കളക്ട് ചെയ്തു കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തിയതി പുറത്തുവന്നിരിക്കുകയാണ്. ചിത്രം ജൂലൈ എട്ടിന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

റെക്കോര്‍ഡ് തുകയ്ക്കാണ് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയത്. 98 കോടി രൂപയ്ക്കാണ് ചിത്രം ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയതെന്നാണ് അറിയുന്നത്. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുരുന്ന ചിത്രത്തിന്റെ മൊത്ത കളക്ഷന്‍ ഇതുവരെ 360 കോടി രൂപയാണെന്നാണ് വിവരം.

റിലീസിന് മുന്നേ തന്നെ ഈ ചിത്രം 200 കോടി ക്ലബ്ബില്‍ കയറിയിരുന്നു. ഒടിടി, സാറ്റ്‌ലൈറ്റ് റൈറ്റ് വഴിയാണ് ചിത്രം 200 കോടി സ്വന്തമാക്കിയത്. ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം ജൂണ്‍ മൂന്നിനാണ് തിയേറ്ററുകളില്‍ എത്തിയത്. ലോകേഷിനൊപ്പം രത്‌നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയത്.

സൂര്യയും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു. ഗിരീഷ് ഗംഗാധരന്‍ ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം ഒരുക്കിയത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് ‘വിക്രം’ നിര്‍മ്മിച്ചത്.

കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. 35 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ നേടിയ വരുമാനം. കേരളത്തില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രം എന്ന റെക്കോര്‍ഡും ‘വിക്രം’ സ്വന്തമാക്കിയിട്ടുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ