വിക്രം നായകനായ പാ രഞ്ജിത്ത് ചിത്രം ‘തങ്കലാന്‍’ ഏറ്റെടുത്ത് പ്രേക്ഷകര്‍. ആദ്യ ഷോ പൂര്‍ത്തിയാകുമ്പോള്‍ ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. വിക്രത്തിന്റെ അന്യായ പെര്‍ഫോമന്‍സ് ആണ് ആരാധകര്‍ ആഘോഷമാക്കുന്നത്. എന്നാല്‍ സിനിമയുടെ ദൈര്‍ഘ്യവും നറേഷനും സിനിമയെ നെഗറ്റീവ് ആയി ബാധിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും എത്തുന്നുണ്ട്.
അടുത്ത തവണത്തെ ദേശീയ പുരസ്‌കാരം വിക്രം കൊണ്ടുപോകും എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഗെറ്റപ്പുകള്‍ കൊണ്ട് പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയ വിക്രമിന്റെ ഏറ്റവും മികച്ച മേക്കോവറുകളില്‍ ഒന്നാണ് തങ്കലാനിലേത്. ഹോളിവുഡ് ചിത്രം ‘അപ്പോകലിപ്‌റ്റോ’ പോലുള്ള സിനിമകളെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ശൈലിയാണ് ചിത്രത്തിനായി പാ. രഞ്ജിത് ഉപയോഗിച്ചിരിക്കുന്നത്.
”ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഓഫ് മേക്കിങ്. ചിയാന്‍ വിക്രം തന്റെ ഹൃദയവും ആത്മാവും സിനിമയ്ക്ക് വേണ്ടി നല്‍കി. പക്ഷെ മന്ദഗതിയിലുള്ള നറേഷന്‍ ആയതിനാല്‍ കണ്ടിരിക്കാന്‍ ക്ഷമ വേണം. എങ്കിലും ഗംഭീര മേക്കിങ് ആണ്” എന്നാണ് ഒരാള്‍ എക്‌സില്‍ കുറിച്ചത്.
”ചിയാന്‍ വിക്രം സിനിമയിലെ രത്‌നമാണ്. സിനിമയുടെ ഓരോ ഫ്രെയിമുകളിലും പ്രത്യേകിച്ച് ക്ലൈമാക്‌സിലെയും സെക്കന്‍ഡ് ഹാഫിലെ മറ്റ് ചില രംഗങ്ങളിലെയും ഗംഭീര പെര്‍ഫോമന്‍സ്” എന്നാണ് മറ്റൊരു പ്രേക്ഷകന്റെ അഭിപ്രായം.
”കോളിവുഡ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്ലൈമാക്‌സ്. കോളിവുഡില്‍ നിന്നും 100 കോടിയും ആഗോളതലത്തില്‍ 1000 കോടിയും നേടും. പാ രഞ്ജിത്ത് കോളിവുഡിലെ ഒന്നാം നമ്പര്‍ സംവിധായകനാണ്. ഗംഭീര തിരക്കഥയും സംവിധാനവും. മാളവിക മോഹനനും ഗംഭീരം” എന്നാണ് ഒരു പ്രേക്ഷകന്റെ ട്വീറ്റ്.
സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കെ.ഇ ജ്ഞാനവേല്‍ രാജയാണ് തങ്കലാന്‍ അവതരിപ്പിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കെജിഎഫില്‍ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയത്. ജി.വി പ്രകാശ് കുമാര്‍ സംഗീതസംവിധാനവും എ കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.