'പ്രേക്ഷകരെ ത്രസിപ്പിച്ച രം​ഗങ്ങൾ, ആരും കാണാത്ത കാഴ്ചകൾ'; 'വിക്രം' മേക്കിം​ഗ് പുറത്തുവിട്ട് അണിയറപ്രവർത്തകർ

കമൽഹാസനെ പ്രധാന കഥാപാത്രമാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ‘വിക്രം’ സിനിമയുടെ മേക്കിങ് വിഡിയോ പുറത്ത്. ആറ് മിനിറ്റുള്ള മേക്കിങ് വിഡിയോ ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നതിന്റെ എക്സ്ക്ലൂസിവ് ദൃശ്യങ്ങളാണ് വിഡിയോയിൽ ഒരുക്കിയിട്ടുള്ളത്.

അൻപ്, അറിവ് സഹോദരങ്ങളുടെ നേതൃത്വത്തിലുള്ള ആക്‌ഷൻ രംഗങ്ങളുടെ ചിത്രീകരിക്കുന്നതും, കമൽഹാസന്റെ പുഷ് അപ് വ്യായാമവും വീഡിയോയിൽ ചേർത്തിട്ടുണ്ട്. ചിത്രത്തിന്റെ അവസാനത്തിൽ സൂര്യയുടെ റോളക്സ് കഥാപാത്രത്തിന്റെ എൻട്രിയും വിഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

.കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ ഒന്നിച്ചെത്തിയ ക്രൈം ആക്ഷൻ ത്രില്ലർ ചിത്രമാണ് വിക്രം. മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമെന്ന പ്രേത്യകതയും വിക്രത്തിനുണ്ട്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് ആദ്യവാരം തന്നെ 300 കോടി സ്വന്തമാക്കി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രമായിരുന്നു വിക്രം.

Read more

ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. എഡിറ്റിംഗ് ഫിലോമിൻ രാജ്. സംഘട്ടന സംവിധാനം അൻപറിവ്. നൃത്തസംവിധാനം ദിനേശ്. പിആർഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണൻ ഗൺപത് ആണ്.