വിക്രം വേദ’യുടെ ഹിന്ദി റീമേക്ക് റെക്കോര്‍ഡ് റിലീസിന്. ഹൃത്വിക് റോഷന്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയ്ക്ക് ബോളിവുഡിലെ തന്നെ ഏറ്റവും വലിയ ഓപ്പണിങ് ആയിരിക്കുമെന്ന റിപ്പോര്‍ട്ടാണ് വരുന്നത്.
നൂറില്‍പരം രാജ്യങ്ങളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക.22 യൂറോപ്യന്‍ രാജ്യങ്ങളിലും 27 ആഫ്രിക്കന്‍ രാജ്യങ്ങളിലും ചിത്രമെത്തും. കൂടാതെ ആസ്‌ട്രേലിയ, മിഡില്‍ ഈസ്റ്റ്, ലാറ്റിന്‍ അമേരിക്ക, ജപ്പാന്‍, റഷ്യ, പനാമ, പെറു തുടങ്ങിയ രാജ്യങ്ങളിലും സിനിമ റിലീസ് ചെയ്യും. സെപ്റ്റംബര്‍ 30നാണ് ചിത്രം എത്തുക.
തമിഴില്‍ വിജയ് സേതുപതിയും മാധവനും അവതരിപ്പിച്ച വേദ, വിക്രം എന്നീ കഥാപാത്രങ്ങളാകുന്നത് ഹൃഥ്വികും സെയ്ഫ് അലി ഖാനുമാണ്. വിക്രം വേദ തമിഴില്‍ സംവിധാനം ചെയ്ത ഗായത്രി-പുഷ്‌കര്‍ ജോഡി തന്നെയാണ് ഹിന്ദിയിലും സംവിധാനം നിര്‍വഹിക്കുന്നത്.
ഫ്രൈഡേ ഫിലിംവര്‍ക്ക്‌സിന്റെ ബാനറില്‍ നീരജ് പാണ്ഡേയും റിലയന്‍സ് എന്റര്‍ടെയ്‌മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്.