ഹൃത്വിക് റോഷൻ, സെയ്ഫ് അലി ഖാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പുഷ്കർ- ഗായത്രി സംവിധാനം ചെയ്യുന്ന ചിത്രം വിക്രം വേദയുടെ ഹിന്ദി റീമേക്കിൻറെ ചിത്രീകരണം പൂർത്തിയായി. ഷൂട്ടിങ്ങ് പാക്കപ്പ് ആയതിൻറെ സന്തോഷം ഹൃത്വിക് റോഷനാണ് ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.
വിക്രം വേദയ്ക്ക് പാക്കപ്പ് പറഞ്ഞപ്പോൾ സന്തോഷകരമായ നിരവധി ഓർമ്മകളും പരീക്ഷിക്കപ്പെട്ട സമയങ്ങളും ആക്ഷനും ത്രില്ലും ഒപ്പം ഈ ചിത്രത്തിൻറെ നിർമ്മാണത്തിലേക്ക് ഞങ്ങൾ നൽകിയ കഠിനാധ്വാനവുമൊക്കെയാണ് എൻറെ മനസിലേക്ക് എത്തിയത്. റിലീസ് തീയതിയോട് അടുക്കുമ്പോൾ ആവേശത്തോടൊപ്പം പരിഭ്രമവുമുണ്ട്, ഹൃത്വിക് ട്വിറ്ററിൽ കുറിച്ചു.
സംവിധായക ദമ്പതികൾക്കും സെയ്ഫ് അലി ഖാനും ഒപ്പമുള്ള ചിത്രങ്ങളും ഹൃത്വിക് ട്വീറ്റ് ചെയ്‍തിട്ടുണ്ട്.2017ൽ മാധവനും വിജയ് സേതുപതിയും പ്രധാന കഥാപാത്രത്തിലെത്തിയ തമിഴ് ചിത്രം വിക്രം വേദയുടെ റീമേക്കാണ് ആണ് ഹിന്ദിയിൽ ഇപ്പോൾ നിർമ്മാണം പുരോഗമിക്കുന്നത്. പുഷ്കർ- ഗായത്രിയുംമായും തമിഴിലും സംവിധാനം ചെയ്യ്തത്.
As we called it a wrap on set, my mind is flooded with all the happy memories, testing times, action, thrill and hardwork we all have put into #VikramVedha. Doing a little excited-nervous dance in my head today.. as we inch closer to our release date.
See you at the cinemas. 😊 pic.twitter.com/fk2tzvp9qf
— Hrithik Roshan (@iHrithik) June 10, 2022
Read more
നിയോ നോയർ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം ഭാഷയുടെ അതിരുകൾക്കപ്പുറത്ത് പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. കേരളത്തിലും വൻ വിജയമായിരുന്നു ചിത്രം.പൊലീസ് ഉദ്ദ്യേഗസ്ഥനോട് ചോദ്യം ചേദിച്ച് കഥാരൂപത്തിൽ തന്നെ ഉത്തരം നൽകുന്ന ഗുണ്ടാത്തലവനായായിരുന്നു വിജയ് സേതുപതി എത്തിയത്. ഇരുവരുടെയും പ്രകടനം കൈയടി നേടിയിരുന്നു.