നമ്മുടെ തമാശ മറ്റൊരാളുടെ ജീവിതത്തെ ബാധിക്കുന്ന വിധം;വികൃതി പറയുന്നത്

ഒരാളുടെ തമാശയോ മുന്‍വിധിയോ മറ്റൊരാളുടെ ജീവിതം തന്നെ കീഴ്‌മേല്‍ മറിച്ചുകളയുന്നതെങ്ങനെയാണ്. സോഷ്യല്‍ മീഡിയ സജീവമായ ഇക്കാലത്ത് സെക്കന്‍ഡുകള്‍ മാത്രം മതി ഇത്തരത്തിലൊരു സംഭവം ഉണ്ടാകാന്‍. ഇങ്ങനെ കേരളത്തില്‍ അടുത്തിടെ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് സുരാജും സൗബിനും പ്രധാന വേഷത്തിലെത്തുന്ന വികൃതി ഒരുക്കിയിരിക്കുന്നത്.

എല്‍ദോയെ മലയാളി മറന്നിട്ടുണ്ടാകില്ല. കൊച്ചി മെട്രോയില്‍ മദ്യപിച്ചു കിടന്നുറങ്ങിയെന്ന പേരില്‍ സമൂഹ മാധ്യമങ്ങളിലൂടെ കടുത്ത പരിഹാസങ്ങളും അപമാനങ്ങളും നേരിട്ട അങ്കമാലി സ്വദേശി എല്‍ദോ കേരളത്തില്‍ സോഷ്യല്‍ മീഡിയ ആക്രമണത്തിന്റെ ഇരയാണ്.

eldo-new-new

രണ്ട് വര്‍ഷം മുമ്പാണ് സംഭവം നടന്നത്. സോഷ്യല്‍മീഡിയയിലൂടെ എല്‍ദോയുടെ ചിത്രം വൈറലായതോടെയാണ് നിരവധിപേര്‍ ഇദ്ദേഹത്തിനെതിരെ രംഗത്തെത്തിയത്. ഭിന്നശേഷിക്കാരനായ എല്‍ദോ മെട്രോയില്‍ യാത്ര ചെയ്യുന്ന ചിത്രം തെറ്റായ അടിക്കുറിപ്പോടെ ചിലര്‍ പ്രചരിപ്പിക്കുകയായിരുന്നു എന്ന് പിന്നീടാണ് അറിയാനിടയായത്. മെട്രോയില്‍ ക്ഷീണിതനായി കിടന്ന എല്‍ദോ, മെട്രോയില്‍ മദ്യപിച്ച് ഉറങ്ങുന്നുവെന്നരീതിയില്‍ പ്രചാരണം നടന്നതിനെതിരെ പിന്നീട് വിമര്‍ശനമുയരുകയും ഉണ്ടായി. സത്യത്തില്‍ സംഭവ ദിവസം നെഞ്ചുവേദനയെ തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അനുജന്‍ നോമിയെ കാണാന്‍ ഭാര്യയ്ക്കും മകന്‍ ബേസിലിനുമൊപ്പം പോയതായിരുന്നു എല്‍ദോ. ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന അനുജനെ കണ്ടതോടെ എല്‍ദോയ്ക്കു വിഷമമേറുകയായിരുന്നു. അനുജനെ കണ്ടു കരഞ്ഞ എല്‍ദോയെ ബന്ധുക്കള്‍ നിര്‍ബന്ധിച്ചാണു വീട്ടിലേക്ക് തിരിച്ചയച്ചത്. 11 മണിയോടെ പാലാരിവട്ടത്ത് എത്തിയപ്പോള്‍ മകന്‍ ബേസിലിന് മെട്രോയില്‍ കയറണമെന്നു പറയുകയായിരുന്നു.

എല്‍ദോയ്‌ക്കെതിരെ ഉയര്‍ന്ന വ്യാജപ്രചരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതികരിച്ചിരുന്നു.

ഈ സംഭവത്തെ ആധാരമാക്കി നവാഗതനായ എംസി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് എല്‍ദോയായി എത്തുന്നത്. സുരാജിന്റെ ഭാര്യയായി സുരഭി ലക്ഷ്മിയാണ് അഭിനയിക്കുന്നത്. സംസാരശേഷിയില്ലാത്ത കഥാപാത്രങ്ങളായിട്ടാണ് ഇരുവരും അഭിനയിക്കുന്നതെന്നതാണ് പ്രത്യേകത.

ചിത്രത്തില്‍ മറ്റൊരു കഥാപാത്രമായ സമീര്‍ എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്. സമീറാണ് ഇത് സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നയാളായി എത്തുന്നത്. റിയാലിറ്റി ഷോയിലൂടെ പരിചിതയായ വിന്‍സിയാണ് സൗബിന്റെ നായികയായെത്തുന്നത്. ബാബുരാജ്, ഭഗത് മാനുവല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കട്ട് 2 ക്രിയേറ്റീവ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എ.ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്‍ബിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. അജീഷ് പി.തോമസ് കഥയും തിരക്കഥയുമെഴുതുന്ന ചിത്രത്തിന്റെ സംഭാഷണം രചിച്ചത് ജോസഫ് വിജീഷ്, അനൂപ് എന്നിവര്‍ ചേര്‍ന്നാണ്. ഒക്ടോബര്‍ നാലിനാണ് വികൃതി തീയേറ്ററുകളിലെത്തുന്നത്.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?