കരിയറിലെ ചലഞ്ചിംഗ് കഥാപാത്രങ്ങളുമായി സുരാജും സുരഭിയും പിന്നെ സൗബിനും; വികൃതി ഇന്ന് തിയേറ്ററുകളില്‍

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം വികൃതി ഇനന് തിയേറ്ററുകളില്‍. നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. നവാഗതനായ എം സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് അജീഷ് പി. തോമസ്സാണ്. സംഭാഷണം ജോസഫ് വിജീഷ്,സനൂപ് എന്നിവര്‍ ചേര്‍ന്നാണ് തയ്യാറാക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നത്.

കൊച്ചി മെട്രോയില്‍ മദ്യപിച്ച് കിടന്ന് ഉറങ്ങിയ എന്ന് ആരോപിച്ച് അങ്കമാലി സ്വദേശിയായ എല്‍ദോയെ അപമാനിച്ച് സംഭവം വാര്‍ത്തയില്‍ നിറഞ്ഞ് നിന്നിരുന്നു. കൊച്ചി മെട്രോയില്‍ പാമ്പ് എന്ന തലക്കെട്ടോടെ എല്‍ദോയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ സംഭവത്ത ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തില്‍ എല്‍ദോയായി എത്തുന്നത് സുരാജ് വെഞ്ഞാറമ്മൂടാണ്. സുരാജിന്റെ ഭാര്യയാകുന്നത് സുരഭി ലക്ഷ്മിയാണ്. കേള്‍വിയും മിണ്ടാന്‍ ശേഷിയുമില്ലാത്ത സുരാജിനെ പോലെയുള്ള കഥാപാത്രം തന്നെയാണ് ചിത്രത്തില്‍ സുരഭി ലക്ഷ്മിയും അവതരിപ്പിക്കുന്നത്. ചിത്രത്തിനു വേണ്ടി ആംഗ്യഭാഷയില്‍ ഇരുവരും പരിശീലനം നേടുകയും ചെയ്തിരുന്നു. ഇരുവരുടേയും കരിയറിലെ ചലഞ്ചിംഗ് കഥപാത്രമാണ് വികൃതിയിലേത്.

സമീര്‍ എന്നാണ് സൗബിന്റെ കഥാപാത്രത്തിന്റെ പേര്. സമീറിന്റെ ഭാര്യയായിട്ടാണ് ചിത്രത്തില്‍ വിന്‍സി എത്തുന്നത്. സമീര്‍ എന്ന കുടിയേറ്റക്കാരന്റെയും, എല്‍ദോ എന്ന പിയൂണിന്റെയും ജീവിതം സോഷ്യല്‍ മീഡിയ ദുരുപയോഗം വഴി എങ്ങനെ മാറിമറിയുന്നു എന്ന് കാട്ടി തരുന്ന ചിത്രമാണ് “വികൃതി”.

Read more

സൗബിനും സുരാജിനുമൊപ്പം ബാബുരാജ്, ഭഗത് മാനുവല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘനാഥന്‍, മാമുക്കോയ, നെബീഷ്, ബിട്ടോ ഡേവിസ്, അനിയപ്പന്‍, നന്ദകിഷോര്‍, സുരഭി ലക്ഷ്മി, മറീന മൈക്കിള്‍, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സന്‍, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.