യു സര്‍ട്ടിഫിക്കറ്റുമായി വികൃതി; സുരാജ്- സൗബിന്‍ ചിത്രം ഒക്ടോബര്‍ നാലിന്

നവാഗതനായ എം.സി ജോസഫിന്റെ സംവിധാനത്തില്‍ സുരാജും സൗബിനും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം”വികൃതി” ഒക്ടോബര്‍ നാലിന് തീയേറ്ററുകളിലെത്തും. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. കൊച്ചി മെട്രോയില്‍ മദ്യപിച്ചു കിടന്നുറങ്ങിയെന്ന പേരില്‍ അപമാനിക്കപ്പെട്ട ശാരീരികപരിമിതികളുള്ള അങ്കമാലി സ്വദേശി എല്‍ദോയുടെ കഥയാണ് ചിത്രം പറയുന്നത്. കൊച്ചി മെട്രോയിലെ “പാമ്പ്” എന്ന തലക്കെട്ടോടെ എല്‍ദോ മെട്രോയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് എല്‍ദോയെ അവതരിപ്പിക്കുക. ഫോട്ടോ എടുത്ത് പ്രചരിപ്പിച്ച വ്യക്തിയുടെ വേഷമാണ് സൗബിന്‍ കൈകാര്യം ചെയ്യുന്നത്. സുരാജിന്റെ ഭാര്യയായി സുരഭി ലക്ഷിമി വേഷമിടുന്നു. സംസാരശേഷിയില്ലാത്ത കഥാപാത്രമായിട്ടാണ് സുരഭിയും എത്തുന്നത്.

ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസറിനും ട്രെയിലറിനും സോഷ്യല്‍ മീഡിയയില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ബാബുരാജ്, ഭഗത് മാനുവല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘനാഥന്‍, മാമുക്കോയ, നെബീഷ്,ബിട്ടോ ഡേവീസ്, അനിയപ്പന്‍, നന്ദകിഷോര്‍, സുരഭി ലക്ഷ്മി, മറീന മൈക്കിള്‍, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സന്‍, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. പുതുമുഖം വിന്‍സിയാണ് നായിക.

കട്ട് 2 ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറില്‍ എ. ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആല്‍ബിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുക. അജീഷ് പി. തോമസ് കഥ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംഭാഷണം ജോസഫ് വിജീഷ്, സനൂപ് എന്നിവരാണ് എഴുതുന്നത്. ഒക്ടോബര്‍ നാലിന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

'എംഎൽഎയുടെ തലവെട്ടുമെന്ന് പറഞ്ഞിട്ടില്ല, തല ആകാശത്ത് വെച്ച് നടക്കേണ്ടി വരുമെന്നാണ് പറഞ്ഞത്'; പ്രശാന്ത് ശിവൻ

ലഹരി പരിശോധനക്കിടെ മുറിയിൽ നിന്നും ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ; മൂന്നാം നിലയിൽനിന്നും ഓടി രക്ഷപെട്ടു

വിൻസി അലോഷ്യസ് പറഞ്ഞത് ഷൈൻ ടോം ചാക്കോയെക്കുറിച്ച്; ഫിലിം ചേംബറിന് പരാതി നൽകി

'നിധി'യെ തേടി അവർ എത്തും, നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ചു പോയ ജാർഘണ്ഡ് സ്വദേശികൾ തിരിച്ചുവരുന്നു; കുഞ്ഞിനെ ഏറ്റെടുക്കും, വില്ലനായത് ആശുപത്രി ബില്ലും മരിച്ചെന്ന ചിന്തയും

RR VS DC: സഞ്ജുവും ദ്രാവിഡും എടുത്ത ആ തീരുമാനം എന്നെ സഹായിച്ചു, അത് കണ്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി: മിച്ചൽ സ്റ്റാർക്ക്

പാലക്കാട് സംഘർഷം; പൊലീസിന്റെ കടുത്ത നടപടി, ബിജെപി- യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്തു

INDIAN CRICKET: ഇനി അറിഞ്ഞില്ല കേട്ടില്ല എന്നൊന്നും പറഞ്ഞേക്കരുത്, വിരമിക്കൽ കാര്യത്തിൽ തീരുമാനം പറഞ്ഞ് രോഹിത് ശർമ്മ; വെളിപ്പെടുത്തൽ മൈക്കിൾ ക്ലാർക്കുമായിട്ടുള്ള അഭിമുഖത്തിൽ

കോണ്‍ഗ്രസില്‍ ബിജെപി മനസുമായി നില്‍ക്കുന്ന നിരവധി പേര്‍; അവരെ തിരിച്ചറിഞ്ഞ് മാറ്റി നിര്‍ത്തും; ഗുജറാത്തില്‍ ബിജെപിയെ പരാജയപ്പെടുത്തുകയെന്നത് ആദ്യ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി

IPL 2025: അന്ന് സച്ചിൻ ഇന്നലെ സഞ്ജു, ക്രൈസ്റ്റ് ചർച്ചിലെ നഷ്ടം ഗ്വാളിയോറിൽ നികത്തിയ മാസ്റ്റർ ബ്ലാസ്റ്ററെ പോലെ സാംസണും ഉയർത്തെഴുനേൽക്കും; ഇന്നലെ കണ്ട കാഴ്ച്ചകൾ കരയിപ്പിക്കുന്നത്; കുറിപ്പ് വൈറൽ

RR VS DC: അവൻ കാരണമാണ് ഞങ്ങൾ തോറ്റത്, അവിടം മുതൽ മത്സരം കൈവിട്ട് പോയി: സഞ്ജു സാംസൺ