ഇരുട്ടില്‍ ചിരിച്ച് വില്ലന്‍; ക്രിസ്റ്റഫറിലെ പുതിയ പോസ്റ്റര്‍ എത്തി

ബി. ഉണ്ണികൃഷ്ണന്‍ ചിത്രം ക്രിസ്റ്റഫറിലെ വില്ലനെ അവതരിപ്പിച്ച് കൊണ്ടുള്ള പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഇരുട്ടത്ത് മുഖം വ്യക്തമാകാത്ത തരത്തില്‍ ചിരിച്ചിരിക്കുന്ന വിനയ് റായ് ആണ് പോസ്റ്ററില്‍.
ചിത്രത്തില്‍ സീതാറാം തിരുമൂര്‍ത്തി എന്ന വില്ലന്‍ കഥാപാത്രത്തെയാണ് വിനയ് റായ് അവതരിപ്പിക്കുന്നത്.

നായകനോളം തന്നെ വില്ലനും ചിത്രത്തില്‍ പ്രധാന്യം ഉണ്ട്. ആര്‍.ഡി ഇല്യുമിനേഷന്‍സ് ആണ് ചിത്രം നിര്‍മാണിക്കുന്നത്. ഉദയകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ.അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായകമാരായി എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, സിദ്ദിക്ക്, ദിലീഷ് പോത്തന്‍, ജിനു ഏബ്രഹാം, വിനീത കോശി തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

നായകനെ അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. പോസ്റ്ററില്‍ തലയെടുപ്പോടെ നില്‍ക്കുന്ന മമ്മൂട്ടിയെയാണ് കാണിച്ചിരിക്കുന്നത്.

എറണാകുളം, പൂയക്കുട്ടി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ഓപ്പറേഷന്‍ ജാവ ഒരുക്കിയ ഫൈസ് സിദ്ദിഖാണ് ഛായഗ്രഹണം നിര്‍വഹിക്കുന്നത്. മലയാളത്തില്‍ തല്ലുമാല സ്റ്റണ്ട് കൊറിയോഗ്രഫി ചെയ്ത സുപ്രീം സുന്ദറാണ് ക്രിസ്റ്റഫറിലും സ്റ്റണ്ട് കൊറിയോഗ്രഫി ചെയ്യുന്നത്. ജസ്റ്റിന്‍ വര്‍ഗീസിന്റെതാണ് സംഗീതം, ചിത്രത്തിന് മനോജ് എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം