ജെയിലറിന് ശേഷം വീണ്ടും വിനായകൻ; ഇത്തവണ സ്വർണ്ണക്കടത്ത്; ‘കാസർഗോൾഡ്' ന്റെ ട്രെയിലർ പുറത്ത്

ബി. ടെക് എന്ന സിനിമയ്ക്ക് ശേഷം ആസിഫ് അലിയും സംവിധായകൻ മൃദുൽ നായരും വീണ്ടുമൊന്നിക്കുന്ന ചിത്രം ‘കാസർഗോൾഡി’ന്റെ ട്രെയിലർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. ആസിഫ് അലിയെ കൂടാതെ വിനായകൻ, സണ്ണി വെയ്ൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ, ദീപക് പറമ്പോൽ എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങൾ.

സ്വർണ്ണ കടത്തിനെ പ്രമേയമാക്കി ഒരുക്കിയ ചിത്രം  ആക്ഷൻ പ്രാധാന്യമുള്ള ഒരു ത്രില്ലർ സിനിമയായിരിക്കുമെന്നാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചനകൾ. ജെയിലറിന് ശേഷം വിനായകൻ പ്രധാന കഥാപാത്രമായെത്തുന്ന സിനിമയ്ക്ക് ട്രെയിലർ പുറത്തുവന്നതോടെ   പ്രതീക്ഷകളേറുകയാണ്.

മുഖരി എന്റർടൈൻമെന്റിന്റെ ബാനറിൽ യൂഡ്ലി ഫിലിംസുമായി ചേർന്ന് സരിഗമയാണ് ചിത്രം നിർമ്മിക്കുന്നത്. സിദ്ദിഖ്, ധ്രുവൻ, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗർ സൂര്യ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങൾ.

Read more

സജിമോൻ പ്രഭാകർ തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രത്തിൽ ജെബിൽ ജേക്കബാണ് ഛായാഗ്രഹണം. വിഷ്ണു വിജയ്, നിരജ്ഞ് സുരേഷ് എന്നിവരാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്.  സെപ്റ്റംബർ 15ന് ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്യും.