ക്യാരക്ടര്‍ റോളുണ്ടെന്നാണ് ആദ്യം പറഞ്ഞത്, പിന്നെയാണ് നായികയാണെന്ന് അറിയുന്നത്: വികൃതി നായിക വിന്‍സി

സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് “വികൃതി”. പുതുമുഖ താരം വിന്‍സി അലോഷ്യസാണ് നായികയായി എത്തുന്നത്. തിരക്കഥാകൃത്തുകളില്‍ ഒരാളായ വിജീഷാണ് തന്നെ വിളിച്ചതെന്നും ക്യാരക്ടര്‍ റോളുണ്ടെന്നുമാണ് തന്നോട് പറഞ്ഞിരുന്നതെന്നും താരം ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയത്.

“”നായിക ആണെന്ന് ആദ്യം പറഞ്ഞിരുന്നില്ല, ഒരു ക്യാരക്ടര്‍ റോള്‍ ഉണ്ടെന്നാണ് പറഞ്ഞത്. ചിത്രത്തിലെ അഭിനേതാക്കള്‍ ആരെന്ന് ചോദിച്ചു. സൗബിനിക്ക എന്ന് കേട്ടപ്പോള്‍ എനിക്ക് കേട്ടപ്പോള്‍ അത്ഭുതമായിരുന്നു. കുറേ കഴിഞ്ഞാണ് നായികയാണെന്ന് അറിഞ്ഞത്.””

“”സൗബിനിക്ക അവതരിപ്പിക്കുന്ന സമീര്‍ എന്ന കഥാപാത്രത്തിന്റെ പെയറായിട്ടാണ് ഞാന്‍ വരുന്നത്, സീനത്ത് എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. കഥ നടക്കുന്നത് കൊച്ചിയിലാണെങ്കിലും വീട്ടില്‍ ഒതുങ്ങി കൂടുന്ന ടൈപ്പിലുള്ള ഒരു മുസ്ലീം പെണ്‍കുട്ടിയെ പ്രതിനിധീകരിക്കുന്ന കഥാപാത്രമാണ് സീനത്ത്. കാര്‍ഷിക ഭവനില്‍ വര്‍ക്ക് ചെയ്യുകയാണ് അവള്‍. പ്ലാന്റിംഗ് നഴ്‌സറിയിലെ ജോലിയും കുടുംബവുമാണ് സീനത്തിന്റെ ലോകം”” എന്നാണ് ചിത്രത്തിലെത്തിയതിനെ കുറിച്ച് വിന്‍സി പറയുന്നത്.

Latest Stories

സുഡാനിൽ വീണ്ടും ആർ‌എസ്‌എഫ് ഷെല്ലാക്രമണം; 47 സാധാരണക്കാർ കൂടി കൊല്ലപ്പെട്ടതായി സൈന്യം

ദൈവമേ... മൂന്ന് ദിവസം മുമ്പ് അവിടെ ഉണ്ടായിരുന്നു.. സഞ്ചാരികളുടെ പറുദീസ എന്ന പദവി ഇതോടെ കശ്മീരിന് നഷ്ടമാകുമോ: ജി വേണുഗോപാല്‍

ക്രൂരതയ്ക്ക് സാക്ഷിയാകുന്നത് വേദനാജനകം, ഹൃദയം വേദനിക്കുന്നു, നിങ്ങള്‍ തനിച്ചല്ല: മോഹന്‍ലാല്‍

പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ അതിർത്തിയിൽ സംഘർഷം; പൂഞ്ചിൽ പാക് പ്രകോപനമെന്ന് റിപ്പോർട്ട്, ഉറി സെക്ടറിലും ഏറ്റുമുട്ടൽ

IPL 2025: ഓഹോ അപ്പോൾ അതാണ് സംഭവം, വൈകി ഇറങ്ങിയതിന് പിന്നിലെ കാരണം പറഞ്ഞ് ഋഷഭ് പന്ത്; പറഞ്ഞത് ഇങ്ങനെ

ഭീകരതയുടെ അടിവേര് അറുക്കണം; ഇന്ത്യയ്ക്ക് സമ്പൂര്‍ണ പിന്തുണ; ഞങ്ങളുടെ ഹൃദയം നിങ്ങള്‍ക്കൊപ്പം; മോദിയെ വിളിച്ച് ട്രംപ്; ഒപ്പം ചേര്‍ന്ന് പുട്ടിനും ബെന്യമിന്‍ നെതന്യാഹുവും

IPL 2025: കൈയിൽ ഇരുന്ന വജ്രത്തെ കൊടുത്താണല്ലോ ഞാൻ ഈ വാഴക്ക് 27 കോടി മുടക്കിയത്, ചിരിക്കണോ കരയണോ എന്ന് അറിയാത്ത അവസ്ഥയിൽ ഗോയെങ്ക; വീഡിയോ കാണാം

തിരുവാതുക്കൽ ഇരട്ടക്കൊല; പ്രതി അമിത് ഒറാങ് തൃശൂരിൽ പിടിയിൽ

പ്രതിഷേധം കനത്തു; സ്കൂളുകളിൽ ഹിന്ദി നിർബന്ധിത ഭാഷയാക്കിയ ഉത്തരവ് പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ

ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് അനുശോചനം; പിന്നാലെ പോസ്റ്റ് പിൻവലിച്ച് ഇസ്രയേൽ