ലൂസിഫറിന് പിന്നാലെ ബിഗ് ബ്രദറിലും; മോഹന്‍ലാലിനൊപ്പം വിജയം ആവര്‍ത്തിക്കാന്‍ വിനീതും

പൃഥ്വിരാജിന്റെ ലൂസിഫര്‍ കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും ഒന്ന് ചിന്തിച്ചു. വിവേക് ഒബ്റോയ് ചെയ്ത ബോബിയുടെ ശബ്ദം ആരുടേതാണ്, നല്ല പരിചയമുള്ളതാണല്ലോ എന്ന്. ആ ശബ്ദത്തിനു പിന്നില്‍ മറ്റാരുമായിരുന്നില്ല നടനും നര്‍ത്തകനുമായ സാക്ഷാല്‍ വിനീതിന്റേതായിരുന്നു ആ ശബ്ദം. മോഹന്‍ലാലിന്റെ പുതിയ ചിത്രം ബിഗ് ബ്രദറിന്റെ ട്രെയിലര്‍ കണ്ടപ്പോഴും പ്രേക്ഷകര്‍ ചിലരെങ്കിലും വിനീതിന്റെ ശബ്ദ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുമെന്ന് ഉറപ്പ്.

ബിഗ് ബ്രദറിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ബോളിവുഡ് താരം അര്‍ബാസ് ഖാന് വേണ്ടി ശബ്ദം നല്‍കിയിരിക്കുന്നത് വിനീത് ആണ്. വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് അര്‍ബാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം ഹിറ്റായിരിക്കുകയാണ്. “ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍” എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

അനൂപ് മേനോന്‍,വിഷ്ണു ഉണ്ണികൃഷ്ണന്‍,സര്‍ജോനാ ഖാലിദ്,സിദ്ധിഖ്, ദേവന്‍, ടിനി ടോം,ഇര്‍ഷാദ്,ഷാജു ശ്രീധര്‍,ജനാര്‍ദ്ദനന്‍,ദിനേശ് പണിക്കര്‍, മുകുന്ദന്‍,മജീദ്,അപ്പ ഹാജ,നിര്‍മ്മല്‍ പാലാഴി,അബു സലീം,ജയപ്രകാശ്,സുധി കൊല്ലം,ശംഭൂ,ഹണി റോസ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഷാമാന്‍ ഇന്റര്‍നാഷനലിന്റെ ബാനറില്‍ സിദ്ധിഖ്, ഷാജി ന്യൂയോര്‍ക്ക്, മനു ന്യൂയോര്‍ക്ക്, ജെന്‍സോ ജോസ്, വൈശാഖ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ മാസം ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: എംവിഎ സഖ്യത്തെ "ഔറംഗസേബ് ഫാൻ ക്ലബ്ബ്" എന്ന് മുദ്രകുത്തി അമിത് ഷാ

തേക്കടി കാണാനെത്തിയ ഇസ്രയേല്‍ സഞ്ചാരികളെ കടയുടമ അപമാനിച്ച് ഇറക്കിവിട്ടു; കേരളത്തിന് നാണക്കേട്

ആത്മകഥ വിവാദം: ഇപി ജയരാജനോട് വിശദീകരണം തേടാൻ സിപിഎം

നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ മറയാക്കി ഫീസ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി; കോളേജുകളില്‍ ഇന്ന് പഠിപ്പ് മുടക്കുമെന്ന് കെ.എസ്.യു

എന്‍ പ്രശാന്തിനെ തിരിച്ചെടുക്കണം; മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി യൂണിയനുകള്‍

പാലക്കാട്ട് ഇലക്ട്രിക് ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം

രാവണന് രാമനെങ്കില്‍ സഞ്ജുവിന് ജന്‍സണ്‍

കട്ടന്‍ചായയും പരിപ്പുവടയും; ഡിസി ബുക്‌സിന് വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

ഇപി ജയരാജന്റെ ആരോപണം പാര്‍ട്ടി അന്വേഷിക്കില്ലെന്നല്ല, താത്പര്യമില്ല

ഇന്ദിര ഗാന്ധി സ്വര്‍ഗത്തില്‍ നിന്ന് വന്നാലും അത് നടക്കില്ല; കോണ്‍ഗ്രസിനെ പരിഹസിച്ച് അമിത്ഷാ