'അഭിനന്ദിച്ചവര്‍ക്കും ക്രിയാത്മക വിമര്‍ശനം നടത്തിയവര്‍ക്കും നന്ദി'; 'തട്ടത്തിന്‍ മറിയത്തി'ന്റെ പത്താം വാര്‍ഷികത്തില്‍ വിനീത് ശ്രീനിവാസന്‍

നിവിന്‍ പോളി- വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ചിത്രമാണ് ‘തട്ടത്തിന്‍ മറയത്ത്’. വിനോദിനെയും ആയിഷയെയും കേരളം ഏറ്റെടുത്തിട്ട് ഇന്ന് പത്ത് വര്‍ഷം തികയുകയാണ്.

ഈ വേളയില്‍ പത്താം വര്‍ഷത്തിന്റെ സന്തോഷം വിനീത് ശ്രീനിവാസന്‍ തന്നെ പങ്കുവെച്ചിരിക്കുകയാണ്.’തട്ടത്തിന്‍ മറയത്ത് റിലീസായിട്ട് ഇന്നേക്ക് പത്തു വര്‍ഷം. സമയം എത്ര പെട്ടെന്നാണ് കടന്നുപോകുന്നത്. ഒപ്പം നിന്നവര്‍ക്കും, പിന്തുണച്ചവര്‍ക്കും, അഭിനന്ദിച്ചവര്‍ക്കും, ക്രിയാത്മകമായി വിമര്‍ശിച്ചവര്‍ക്കും, എല്ലാവര്‍ക്കും നന്ദി’ വിനീത് കുറിച്ചു.

വിനീതിന്റെ വാക്കുകള്‍ക്ക് മികച്ച പ്രതികരണം തന്നെ സോഷ്യല്‍മീഡിയയില്‍ നിന്ന് ലഭിക്കുന്നുണ്ട്. സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും വിനീതിന്റെ പോസ്റ്റിന് താഴെ കമന്റുമായി വന്നിട്ടുണ്ട്. ‘എന്താ പടം… എന്റെ സാറേ’ എന്നാണ് ഡിജോയുടെ കമന്റ്.

2012 ജൂലൈ ആറിനാണ് ‘തട്ടത്തിന്‍ മറയത്ത്’ റിലീസ് ചെയ്തത്. നിവിന്‍ പോളിയുടെ അഭിനയ ജീവിതത്തില്‍ തന്നെ വഴിത്തിരിവ് ഉണ്ടാക്കിയ ചിത്രമായിരുന്നു ഇത്. ഇഷ തല്‍വാര്‍ ആയിരുന്നു സിനിമയിലെ നായിക. അജു വര്‍ഗീസ്, മനോജ് കെ ജയന്‍, ശ്രീനിവാസന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!