''എന്തിനാ ബേബി മോളേ ഇങ്ങനെ പേടിക്കുന്നേ?'' ഫെയ്‌സ്ബുക്ക് ലൈവിലെത്തിയ അന്ന ബെന്നിനോട് ആരാധകന്‍

“കുമ്പളങ്ങി നൈറ്റ്‌സ്” എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് അന്ന ബെന്‍. ഷമ്മിക്ക് മുന്നില്‍ ധീരയായി നിന്ന ബേഹബി മോളെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. അന്ന കേന്ദ്ര കഥാപാത്രമായി എത്തുന്ന രണ്ടാമത്തെ ചിത്രമാണ് “ഹെലന്‍”. “ആനന്ദ”ത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ ആണ് സംവിധാനം ചെയ്യുന്നത്.

നവംബര്‍ 15ന് എത്തുന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വിനീതും അന്നയും മാത്തുക്കുട്ടിയും നോബിളും ഫെയ്‌സ്ബുക്ക് ലൈവിലെത്തിയിരുന്നു. “”എന്തിനാ ബേബി മോളേ ഇങ്ങനെ പേടിക്കുന്നേ”” എന്നായിരുന്നു അന്നയോട് ആരാധകന്‍ ചോദിച്ചത്. ആരാധകന്റെ ചോദ്യത്തിന് പേടിയൊന്നുമില്ല എല്ലാവരും സിനിമ കണ്ടാല്‍ മതിയെന്നായിരുന്നു അന്നയുടെ മറുപടി.

സാധാരണക്കാരനായ അച്ഛന്റെയും മകളുടെയും ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ഹെലന്‍ പറയുന്നത്. ദി ചിക്കന്‍ ഹബ്ബ് എന്ന റെസ്റ്റോറന്റിലെ ജീവനക്കാരിയായാണ് അന്ന ചിത്രത്തിലെത്തുന്നത്. ലാല്‍ ആണ് അച്ഛന്റെ വേഷത്തില്‍ എത്തുന്നത്. നോബിള്‍ ആണ് നായകന്‍. അജു വര്‍ഗീസും ചിത്രത്തിലെത്തുന്നുണ്ട്. റോണി ഡേവിഡ് രാജ് ആണ് മറ്റൊരു കേന്ദ്ര കഥാപാത്രം.

Latest Stories

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍

സഞ്ജു നിന്റെ കുഴി നീ തന്നെ തോണ്ടിയിരിക്കുന്നു, ഇന്ത്യൻ ടീം ഇനി സ്വപ്നങ്ങളിൽ മാത്രം: ആകാശ് ചോപ്ര

വിജയ് ഹസാരെ ട്രോഫി: 'നോക്കൗട്ടില്‍ എത്തിയാല്‍ കളിക്കാം', ബറോഡ ടീമില്‍ ചോരാതെ ഹാര്‍ദിക്

"എടാ സഞ്ജു, നീ എന്ത് മണ്ടൻ തീരുമാനങ്ങളാണ് എടുക്കുന്നത്, ഇങ്ങനെ ആണെങ്കിൽ ചാമ്പ്യൻസ് ട്രോഫി കളിക്കില്ല"; തുറന്നടിച്ച് ആകാശ് ചോപ്ര; സംഭവം ഇങ്ങനെ