'തങ്ക'ത്തില്‍ പൊതിഞ്ഞ സസ്‌പെന്‍സും കണ്ണനും; വിനീത് ശ്രീനിവാസന്റെ മാറുന്ന മുഖങ്ങള്‍

മമ്മൂക്ക ഒരിക്കല്‍ പറഞ്ഞതു പോലെ ഓരോ തവണയും സ്വയം മിനുക്കിയെടുക്കുന്ന നടന്‍ ആയി മാറിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. മുകുന്ദനുണ്ണിയും പിന്നെ തങ്കത്തിലെ കണ്ണനും തന്നെയാണ് ഈ പറഞ്ഞതിനോട് യോജിക്കുന്ന ബെസ്റ്റ് എക്‌സാമ്പിള്‍. ‘ഹൃദയം’ എന്ന ഹിറ്റ് സിനിമ ഒരുക്കിയതിന് ശേഷം വിനീത് ശ്രീനിവാസന്റെതായി എത്തിയ സിനിമകളാണ് ‘മുകുന്ദനുണ്ണി അസോസിയേറ്റസും’, ‘തങ്ക’വും. ‘തണ്ണീര്‍ മത്തന്‍ ദിനങ്ങളി’ലെ രവി പത്മനാഭനെ പോലെ വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളാണ് ഈ സിനിമകളില്‍.

നന്മ നിറഞ്ഞ നായകന്‍ എന്ന തോട്ടില്‍ ആഞ്ഞടിച്ചു കൊണ്ടാണ് ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ എന്ന സിനിമ എത്തിയത്. ഫുള്‍ ഡാര്‍ക്ക് കോമഡിയില്‍ മുന്നേറിയ സിനിമ. ഒരു വക്കീലിന്റെ അതിജീവനം എന്ന് പറയാവുന്ന കഥയാണെങ്കിലും സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളുമാണ് ഈ ചിത്രത്തെ മറ്റൊരു ലെവലിലേക്ക് എത്തിക്കുന്നത്. നന്മമരമില്ലാത്ത, നായികയുടെ ക്ലീഷേ റൊമാന്‍സില്ലാത്ത സിനിമ.

നവംബര്‍ 11ന് തിയേറ്ററുകളില്‍ എത്തിയ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് ജനുവരി 13ന് ആണ് ഒ.ടി.ടിയില്‍ എത്തിയത്. സിനിമയിലുടനീളം ഉപയോഗിച്ചിരിക്കുന്ന വോയ്‌സ് ഓവര്‍ ആത്മഗതങ്ങളാണ് മുകുന്ദനുണ്ണിയെ വേറൊരു തലത്തിലേക്ക് വളരെ സ്‌ട്രോംഗ് ആയ ബ്ലാക്ക് ഹ്യൂമര്‍ ലെയറിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ ഗംഭീര പെര്‍ഫോമന്‍സ് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ഓരോ ഭാവങ്ങളിലും നോട്ടങ്ങളിലും ചലനങ്ങളിലും വരെ വിനീത് സൂഷ്മത പുലര്‍ത്തിയിട്ടുണ്ടായിരുന്നു.

മുകുന്ദന്‍ ഉണ്ണി കഴിഞ്ഞ് തങ്കത്തിലേക്ക് എത്തിയപ്പോള്‍ കണ്ണന്‍ എന്ന മറ്റൊരു വ്യത്യസ്ത കഥാപാത്രത്തെ വിനീത് പൂര്‍ണമായും ഉള്‍ക്കൊണ്ടിട്ടുണ്ട്. ‘ദേവി നീയെ’ എന്ന പാട്ടില്‍ നിന്നാണ് സിനിമ തുടങ്ങുന്നത്. പിന്നീട് അങ്ങോട്ട് ഒരു ഒഴുക്കാണ്. മുത്തിന്റെയും കണ്ണന്റെയും കൂടെ നമ്മളും സഞ്ചരിക്കും. തുടക്കത്തിലെ കണ്ണനും മുത്തും തമ്മിലുള്ള ഫ്രണ്ട്ഷിപ്പും അവരുടെ കുടുംബവും നല്ല കോമഡി രംഗങ്ങളും ഒക്കെ ആയി ഒട്ടും ബോറടിപ്പിക്കാതെ സിനിമയെ മുന്നോട്ട് കൊണ്ടുപോകാന്‍ എഴുത്തുകാരനും സംവിധായകനും സാധിച്ചു.

കോമഡി രംഗങ്ങളില്‍ എടുത്തു പറയേണ്ടത് വിനീതും ബിജു മേനോനും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളാണ്. വളരെ നാച്ചുറല്‍ ആയ അഭിനയം. ഇരുവരുടെയും കോമ്പിനേഷന്‍ ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകരെ രസിപ്പിക്കും. വിനീത് ശ്രീനിവാസന്‍ ശരിക്കും ഞെട്ടിച്ചിട്ടുണ്ട് തങ്കത്തിലൂടെ. സിനിമയില്‍ സ്‌ക്രീന്‍ സ്‌പേസ് കൂടുതല്‍ ബിജു മേനോന് ആണെങ്കിലും വിനീത് ശ്രീനിവാസന്‍ ഇതുവരെയുള്ള മുന്‍ സിനിമകളില്‍ എവിടെയും കാണാത്ത ചില മാനറിസങ്ങള്‍ ഒക്കെയായി അഭിനയിച്ചു തകര്‍ത്തിട്ടുണ്ട് എന്ന് തന്നെ പറയാം.

സാധാരണ മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ഒരു സാഹചര്യത്തില്‍ ആണ് തങ്കത്തിന്റെ കഥ ആരംഭിക്കുന്നത്. സ്വര്‍ണ പണിക്കാരായ രണ്ട് സുഹൃത്തുക്കള്‍, അവരുടെ ബിസിനസും മറ്റും കാണിച്ച് പതിഞ്ഞ താളത്തില്‍ ആണ് തങ്കം ആരംഭിക്കുന്നത്. എന്നാല്‍ പെട്ടെന്ന് തന്നെ സിനിമ ഒരു ത്രില്ലര്‍ ട്രാക്കിലേക്ക് മാറുന്നുണ്ട്. പ്രേക്ഷകന്‍ ഒട്ടും പ്രതീക്ഷിക്കാത്ത വഴികളിലൂടെയാണ് തങ്കത്തിന്റെ കഥ പോകുന്നത്, അത് തന്നെയാണ് സിനിമയെ കൂടുതല്‍ ത്രില്ലിംഗ് ആക്കുന്നത്.

ഇന്റര്‍വെല്‍ സീനില്‍ പ്രേക്ഷകനെ വല്ലാത്ത ഒരു മൂഡില്‍ കൊണ്ട് എത്തിച്ച് രണ്ടാം പകുതിയില്‍ മികച്ച ഒരു ത്രില്ലര്‍ സ്വഭാവത്തില്‍ പറഞ്ഞു പോകുന്ന കഥ ഒരു സ്ഥലത്ത് പോലും ബോറടിപ്പിച്ചിട്ടില്ല. ഒരു ഭാഗത്ത് വളരെ സീരിയസ് ആയി കഥ പറയുകയും അതിനോടൊപ്പം തന്നെ കോമഡിയും കൊണ്ടുപോകുക എന്നത് ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ വെല്ലുവിളി ആണ്. അവിടെ ശ്യാം പുഷ്‌ക്കരന്‍ നൂറു ശതമാനം വിജയിച്ചു. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ സഹീദ് അറഫത്ത് സംവിധാനം ചെയ്ത സിനിമയാണ് തങ്കം.

ജൂഡ് ആന്തണിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘2018’ എന്ന സിനിമയാണ് ഇനി വിനീത് ശ്രീനിവാസന്റെതായി എത്താന്‍ ഒരുങ്ങുന്നത്. ഈ സിനിമയിലും വളരെ വ്യത്യസ്തമായ അഭിനയം തന്നെയാകും വിനീത് പുറത്തെടുക്കുക എന്ന് തന്നെയാണ് പ്രതീക്ഷ.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം