താരസുന്ദരിമാര്‍ക്കൊപ്പം വിനീത് ശ്രീനിവാസന്‍; ആരൊക്കെയാണ് ഈ നടിമാര്‍? പോസ്റ്റര്‍ ട്രെന്‍ഡിംഗില്‍

വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ‘ഒരു ജാതി ജാതകം’ സിനിമയുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. താരസുന്ദരിമാരുടെ നടുക്ക് കോട്ടും സ്യൂട്ടും അണിഞ്ഞ് ഇരിക്കുന്ന വിനീത് ആണ് പോസ്റ്ററില്‍ ഉള്ളത്. ആരൊക്കെയാണ് വിനീതിന്റെ ചുറ്റിനും ഇരിക്കുന്ന സുന്ദരികള്‍ എന്ന ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

നടി നിഖില വിമല്‍, ഗായിക സയനോര, ‘പത്തൊമ്പതാം നൂറ്റാണ്ട്’ താരം കയാദു, ‘ജോമോന്റെ സുവിശേഷങ്ങള്‍’, ‘ഏയ്റ്റീന്‍ അവേഴ്‌സ്’ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ഇന്ദു തമ്പി എന്നിവരാണ് പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമായ മുഖങ്ങള്‍. ‘പൊന്‍മുട്ട’, ‘കേമി’ എന്നീ വെബ് സീരിസുകളിലൂടെ ശ്രദ്ധ നേടിയ ഹരിത ആണ് പോസ്റ്ററിലെ മറ്റൊരു മുഖം.

ഏഷ്യാനെറ്റിലെ ആങ്കര്‍ ആയും ആര്‍ജെയായും ശ്രദ്ധ നേടിയ വര്‍ഷ, ‘അലമ്പന്‍സ്’ എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടിയ ചിപ്പി ദേവസി എന്നിവരാണ് പോസ്റ്ററിലെ മറ്റ് മുഖങ്ങള്‍. അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി എം.മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

May be an image of 6 people, people smiling and text

ബാബു ആന്റണിയും ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പി.പി കുഞ്ഞിക്കണ്ണന്‍, നിര്‍മ്മല്‍ പാലാഴി, അമല്‍ താഹ, മുദുല്‍ നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. തിരക്കഥ രാകേഷ് മണ്ടോടി. ഗാനങ്ങള്‍ മനു മഞ്ജിത്ത്. സംഗീതം ഗുണസുബ്രഹ്‌മണ്യം. ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തില്‍.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു