അടുത്ത ജന്മദിനത്തില്‍ 'സന്തോഷ് ട്രോഫി' കാണാന്‍ തയ്യാറായിക്കോ; നായകന്‍ പൃഥ്വി, സംവിധാനം വിപിന്‍ ദാസ്

പൃഥ്വിരാജിന്റെ ജന്മദിനത്തില്‍ ‘സന്തോഷ് ട്രോഫി’ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ വിപിന്‍ ദാസ്. ‘ഗുരുവായൂരമ്പലനടയില്‍’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്-വിപിന്‍ ദാസ് കോമ്പോ വീണ്ടും ഒന്നിക്കുകയാണ്. ‘സന്തോഷ് ട്രോഫി’ എന്ന ചിത്രമാണ് വിപിന്‍ ദാസ് പ്രഖ്യാപിച്ചിരിക്കുന്നത്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ‘അടുത്ത ജന്മദിനത്തില്‍ സന്തോഷിന്റെ സ്വപ്ന ട്രോഫി കാണാന്‍ തയ്യാറാകൂ’ എന്ന് കുറിച്ചു കൊണ്ടാണ് വിപിന്‍ ദാസ് പോസ്റ്റര്‍ പുറത്തിറക്കിയത്.

അതേസമയം, ഒരു ഇടവേളയ്ക്ക് ശേഷം ഹിറ്റ് കോമ്പോ ആയ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2022ല്‍ പുറത്തിറങ്ങിയ ‘ഗോള്‍ഡ്’ ആണ് ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അവസാന മലയാള ചിത്രം.

ലിസ്റ്റും പൃഥ്വിരാജും ഒന്നിച്ച് ഡ്രൈവിങ് ലൈസന്‍സ്, ജനഗണമന, കടുവ എന്നീ ചിത്രങ്ങളും വാണിജ്യ വിജയം നേടിയിരുന്നു. അതേസമയം, പൃഥ്വിരാജിന് ആശംസകള്‍ അറിയിച്ചു കൊണ്ടുള്ള പോസ്റ്റില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ പൃഥ്വിരാജുമായി പിരിഞ്ഞോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരുന്നു.

”നിങ്ങള്‍ ഒരുമിച്ചുള്ള സിനിമകള്‍ ഒന്നും ഇല്ലേ എന്നൊക്കെ? അപ്പൊള്‍ ഞാന്‍ പറയുമായിരുന്നു പൃഥ്വി ആക്ടിംഗ്, ഡയറക്ഷന്‍ ഒക്കെ കാരണം ഭയങ്കര ബിസി ആണ്. സത്യത്തില്‍ ഞാന്‍ ആണേല്‍ അതിനേക്കാള്‍ ബിസി ആണ്. പക്ഷെ രാജു ഫ്രീ ആയാല്‍, എന്റെ ബിസി എല്ലാം ഞാന്‍ അങ്ങ് മാറ്റി വെച്ച് ലാലേട്ടന്‍ പടത്തില്‍ പറയും പോലെ ഇന്ദുചൂഢന്‍ തൂണ് പിളര്‍ത്തി അങ്ങ് വരും” എന്നായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ലിസ്റ്റിന്‍ കുറിച്ചത്.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം