വൈറലായി 'ഗോട്ട്' മോതിരം; ഇന്‍സ്റ്റഗ്രാമിൽ 'തീ' ആയി വിജയ്

സോഷ്യൽ മീഡിയയിൽ വൈറലായി ‘ഗോട്ട്’ മോതിരം. വിജയ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഗോട്ട് എന്ന് എഴുതിയ ഒരു മോതിരം ഇട്ട് കൊണ്ട് വിജയ് നില്‍ക്കുന്ന ചിത്രമാണ് താരം പങ്കിട്ടത്. മൂന്ന് മണിക്കൂറില്‍ 1.7 മില്ല്യണ്‍ ലൈക്കുകളാണ് ഈ ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്നത്.

ഗോട്ട് മോതിരം വിജയിക്ക് സമ്മാനിച്ചത് ‘ദളപതി 69’ ന്റെ നിർമ്മാതാവ് ആണെന്നാണ് വിവരം. ഗോട്ടിന്‍റെ വിജയം കൂടി കണ്ടാണ് ഇത്തരം ഒരു മോതിരം സമ്മാനിച്ചത്. അതേസമയം തന്റെ അവസാന ചിത്രമായ ‘ദളപതി 69’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് നിന്നും വിടവാങ്ങുകയാണ് വിജയ്.

നേരത്തെ തന്നെ ഇന്‍സ്റ്റയില്‍ തന്‍റെ പവര്‍ അറിയിച്ചിട്ടുള്ള താരമാണ് വിജയ്. അക്കൗണ്ട് തുടങ്ങി അതിവേഗത്തിലാണ് താരം 10 മില്ല്യണ്‍ ഫോളോവേര്‍സിനെ ഉണ്ടാക്കിയത്. ഇപ്പോള്‍ ഇന്‍സ്റ്റയില്‍ 12 മില്ല്യണ്‍ ആണ് വിജയ്‌യുടെ ഫോളോവേര്‍സ്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് വിജയ് ഇന്‍സ്റ്റയില്‍ ലിയോ എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെ ഇന്‍സ്റ്റ അക്കൗണ്ട് ആരംഭിച്ചത്.

അതിനിടെ വിജയ്‌യുടെ അവസാന ചിത്രമായ ‘ദളപതി 69’ന്റെ പൂജ ചെന്നൈയിൽ വച്ച് നടന്നു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ‘ദളപതി 69’ ൽ മലയാളത്തിൽ നിന്നും മമിത ബൈജുവും നരേനും പ്രിയാമണിയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രധാന അഭിനേതാക്കളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

Latest Stories

എല്‍ഡിഎഫിന്റെ ഭാഗമാണ് സിപിഐ; എഡിജിപിയെ മാറ്റുന്നതിനുള്ള മുഹൂര്‍ത്തം കുറിച്ചുവച്ചില്ലെന്ന് ബിനോയ് വിശ്വം

'സഞ്ജു സാംസണിന് എട്ടിന്റെ പണി കൊടുത്ത് യുവ താരം'; അങ്ങനെ ആ വാതിലും അടഞ്ഞു; സംഭവം ഇങ്ങനെ

സനാതന ധര്‍മ്മത്തെ ആര്‍ക്കും നശിപ്പിക്കാനാവില്ലെന്ന് പവന്‍ കല്യാണ്‍; കാത്തിരുന്ന് കാണാമെന്ന് ഉദയനിധി സ്റ്റാലിന്‍

'പാർട്ടികളിൽ അവർ നടന്നത് നഗ്നരായി, പുരുഷ ലൈംഗിത്തൊഴിലാളികളോട് ഒപ്പം കിടക്കാൻ നിർബന്ധിക്കും'; 'ഡിഡ്ഡി' യുടെ നിഗൂഢ ലോകത്ത് നടക്കുന്നത്

മലപ്പുറത്ത് അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അതിഥി തൊഴിലാളി പൊലീസ് കസ്റ്റഡിയില്‍

"ജൂഡിന്റെ മോശമായ പ്രകടനത്തിന് കാരണം എംബാപ്പയാണ്"; സ്പാനിഷ് മാധ്യമമായ ASന്റെ വിലയിരുത്തൽ ഇങ്ങനെ

മഹാരാഷ്ട്ര സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി ഡെപ്യൂട്ടി സ്പീക്കര്‍; ഒപ്പം ബിജെപി എംപിയും മൂന്ന് എംഎല്‍എമാരും

"റൊണാൾഡോയുടെ മോട്ടിവേറ്റർ അദ്ദേഹം തന്നെയാണ്": മുൻ മാഞ്ചസ്റ്റർ പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

'അമേരിക്ക പേപ്പട്ടി, ഇസ്രയേൽ രക്തരക്ഷസ്'; മിസൈൽ ആക്രമണം പൊതുസേവനമെന്ന് ഖമെനയി

അനില്‍ അംബാനിയുടെ അത്ഭുതകരമായ തിരിച്ചുവരവ്; ചര്‍ച്ചയായി വിജയത്തിന് പിന്നിലെ വിലമതിയ്ക്കാനാവാത്ത ബുദ്ധികേന്ദ്രം