വിശാല്‍ വിവാഹിതനാകുന്നു; വധു ലക്ഷ്മി മേനോന്‍?

നടന്‍ വിശാല്‍ വിവാഹിതനാകുന്നു. നടി ലക്ഷ്മി മേനോനെയാണ് വിശാല്‍ വിവാഹം ചെയ്യാനൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നാല്‍പത്തിയഞ്ചുകാരനായ വിശാല്‍ 27കാരിയായ ലക്ഷ്മിയെ വിവാഹം ചെയ്യാനൊരുങ്ങുന്ന എന്ന റിപ്പോര്‍ട്ടുകളാണ് തമിഴ് മാധ്യമങ്ങളില്‍ എത്തുന്നത്.

കുംകി, സുന്ദര പാണ്ഡിയന്‍, കുട്ടി പുലി, ജിഗര്‍താണ്ട, മഞ്ച പൈ, കൊമ്പന്‍, റെക്കൈ, വേതാളം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ലക്ഷ്മി മേനോന്‍. മലയാളത്തില്‍ ദിലീപിനൊപ്പം അവതാരം എന്ന സിനിമയിലും ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

അജിത്തിന്റെ വേതാളം സിനിമയ്ക്ക് ശേഷം താരം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. നിലവില്‍ വീണ്ടും സിനിമയില്‍ സജീവമായ താരം ഭോല ശങ്കര്‍, ചന്ദ്രമുഖി 2 എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. വിശാലിനൊപ്പം പാണ്ഡ്യനാട് എന്ന ചിത്രത്തില്‍ ലക്ഷ്മി അഭിനയിച്ചിരുന്നു.

നേരത്തെ ഒരു മലയാളി ബിസിനസുകാരനുമായി ലക്ഷ്മി മേനോന്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാവുമെന്നും ഗോസിപ്പുകളുണ്ടായിരുന്നു. അതേസമയം കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു നടിയുമായി വിശാലിന്റെ വിവാഹ നിശ്ചയം വരെ നടന്നിരുന്നു. എന്നാല്‍ പിന്നീട് അത് മുടങ്ങി.

തെലുങ്ക് നടി അനിഷ അല്ല റെഡ്ഡിയുമായിട്ടായിരുന്നു താരത്തിന്റെ വിവാഹം ഉറപ്പിച്ചിരുന്നത്. ഇരുവരും പ്രണയത്തിലായിരുന്നു. വിശാഖപട്ടണത്ത് ഷൂട്ടിംഗ് നടക്കുമ്പോഴാണ് താന്‍ അനിഷയെ കണ്ടതെന്നും ഉടന്‍ പ്രണയം തോന്നിയിരുന്നതായും വിശാല്‍ പറഞ്ഞിരുന്നു. എന്നാല്‍ നിശ്ചയത്തിന് ശേഷം ഇരുവരും പിരിഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം