12 വര്‍ഷം പ്രതിസന്ധിയില്‍, ഒടുവില്‍ സ്‌ക്രീനില്‍; തമിഴകത്തെ ഞെട്ടിച്ച് 'മദ ഗജ രാജ'യുടെ കളക്ഷന്‍

പന്ത്രണ്ട് വര്‍ഷത്തിന് ശേഷം തിയേറ്ററുകളിലെത്തിയ വിശാലിന്റെ ‘മദ ഗജ രാജ’ തമിഴകത്ത് സൂപ്പര്‍ ഹിറ്റ്. 2013ല്‍ റിലീസ് ചെയ്യേണ്ട ചിത്രമാണ് 2025 ജനുവരി 12ന് തിയേറ്ററുകളിലെത്തിയത്. നാല് ദിവസം കൊണ്ട് 24 കോടി രൂപയാണ് ചിത്രം നേടിയ കളക്ഷന്‍. മദ്രാസ്‌കാരന്‍, വണങ്കാന്‍, കാതലിക്ക നേരമില്ലൈ, നേസിപ്പായ, തരുണം തുടങ്ങി ഒന്നിച്ചെത്തിയ സിനിമകളെയെല്ലാം ബോക്‌സ് ഓഫീസില്‍ ഒതുക്കികൊണ്ടാണ് മദ ഗജ രാജയുടെ കുതിപ്പ്.

വിശാല്‍-സന്താനം ടീമിന്റെ കോമഡി നമ്പറുകളാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. അഞ്ജലിയും വരലക്ഷ്മിയുമാണ് നായികമാര്‍. അതേസമയം, 2012ല്‍ ചിത്രീകരണം പൂര്‍ത്തിയായ സിനിമയായിരുന്നു മദ ഗജ രാജ. 2013ല്‍ പൊങ്കല്‍ റിലീസ് ആയി പുറത്തിറക്കാനിരുന്നെങ്കിലും വിശാലിന്റെ തന്നെ ‘സമര്‍’ എന്നൊരു സിനിമ ആയിരുന്നു എത്തിയത്.

പിന്നീട് സെപ്റ്റംബറില്‍ റിലീസ് ചെയ്യാമെന്ന് തീരുമാനിച്ചെങ്കിലും ഓസ്‌ട്രേലിയന്‍ പൗരനായ സന്താനം എന്നൊരാള്‍ നിര്‍മാണക്കമ്പനിക്കെതിരെ കേസ് കൊടുത്തതോടെ സിനിമയുടെ റിലീസ് പ്രതിസന്ധിയിലായി. ഈ പ്രശ്‌നം മറച്ചുവച്ച് ജെമിനി ഫിലിം സര്‍ക്യൂട്ട് എന്ന കമ്പനി ചിത്രം വിശാലിന്റെ നിര്‍മാണക്കമ്പനിക്ക് വിറ്റിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികളാല്‍ റിലീസ് ചെയ്യാനായില്ല.

ഒടുവില്‍ 12 വര്‍ഷത്തിന് ശേഷം ചിത്രം തിയേറ്ററുകളിലെത്തി. സുന്ദര്‍ സി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം തകര്‍ച്ചയുടെ വക്കിലെത്തിയ കോളിവുഡിന് പ്രതീക്ഷയേകി സുന്ദര്‍ സിയുടെ അരണ്‍മനൈ 4 തിയേറ്ററിലെത്തിയിരുന്നു. 2024ലെ ഏറെ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായി ഈ സിനിമ മാറിയിരുന്നു.

ഈ വര്‍ഷത്തെ പൊങ്കലിന് വീണ്ടും തിയേറ്ററുകള്‍ നിറച്ചിരിക്കുകയാണ് സുന്ദറിന്റെ സിനിമ. സോനു സൂദ്, നിതിന്‍ സത്യ എന്നിവരാണ് മദ ഗജ രാജയിലെ മറ്റു അഭിനേതാക്കള്‍. വിജയ് ആന്റണി ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചത് റിച്ചാര്‍ഡ് എം നാഥന്‍ ആണ്.

Latest Stories

RCB VS DC: വിരമിക്കൽ തീരുമാനം തെറ്റായി പോയി എന്നൊരു തോന്നൽ; ഡൽഹിക്കെതിരെ വിരാട് കോഹ്‌ലിയുടെ സംഹാരതാണ്ഡവം

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമീഷന് മുമ്പിൽ പാക് അനുകൂലികളുടെ പ്രതിഷേധത്തിനെതിരെ ബദൽ പ്രതിഷേധവുമായി ഇന്ത്യൻ സമൂഹം

അട്ടപ്പാടിയിലെ കാട്ടാന ആക്രമണം; പരിക്കേറ്റയാൾ മരിച്ചു

മുഖ്യമന്ത്രി അത്താഴവിരുന്നിന് ക്ഷണിച്ചുവെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണം വാസ്തവ വിരുദ്ധം: ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള

പി.കെ ശ്രീമതിയെ പാർട്ടി വിലക്കിയിട്ടില്ല, ആവശ്യമുള്ളപ്പോൾ സെക്രട്ടേറിയറ്റിൽ പങ്കെടുക്കും; സംസ്ഥാന സെക്രട്ടറിയെ തള്ളി ദേശീയ സെക്രട്ടറി

തിരുവനന്തപുരത്ത് കോളറ ബാധിച്ച് മരണം; പ്രദേശത്തെ വെള്ളത്തിന്റെ സാമ്പിളുകൾ പരിശോധിക്കും

ആക്രമണം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം പഹൽഗാമിൽ തിരിച്ചെത്തി വിനോദസഞ്ചാരികൾ; പ്രതീക്ഷയും ആത്മവിശ്വാസവും നിറഞ്ഞ് നാട്ടുകാർ

MI VS LSG: ടീം തോറ്റാലും സാരമില്ല നിനകെട്ടുള്ള സിക്സ് ഞാൻ ആഘോഷിക്കും; ജസ്പ്രീത് ബുംറയെ അമ്പരപ്പിച്ച് രവി ബിഷ്‌ണോയി

സെക്രട്ടേറിയറ്റ് യോഗത്തിൽ ഇനിയും പങ്കെടുക്കും, പിണറായിയുടെ വിലക്ക് ഉണ്ടെന്ന് വരുത്തിതീർക്കാൻ ശ്രമമുണ്ടെന്ന് പി.കെ ശ്രീമതി

MI VS LSG: എന്റെ ടീമിൽ നിന്ന് ഇറങ്ങി പോടാ ചെക്കാ; വീണ്ടും ഫ്ലോപ്പായ ഋഷഭ് പന്തിന് നേരെ വൻ ആരാധകരോഷം