വീണ്ടുമൊരു കല്ല്യാണ 'വിശേഷം'; ചിന്നു ചാന്ദിനിയും ആനന്ദ് മധുസൂദനനും ഒന്നിക്കുന്നു

പ്രശസ്ത സംഗീത സംവിധായകൻ ആനന്ദ് മധുസൂദനൻ, ചിന്നു ചാന്ദിനി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൂരജ് ടോം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിശേഷം’.
ഇപ്പോഴിതാ റൊമാന്റിക്- കോമഡി ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ട്രെയ്​ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

‘പൊടിമീശ മുളയ്ക്കണ കാലം’ ഉൾപ്പടെ നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ ആനന്ദ് ആദ്യമായി അഭിനയിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഗാനരചനയും സംഗീതവും പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നതും ആനന്ദ് ആണ്.

സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് ആണ് ചിത്രം നിർമ്മിക്കുന്നത്. സാഗർ അയ്യപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് മാളവിക വി. എൻ ആണ്.

ബൈജു ജോൺസൺ, അൽത്താഫ് സലിം, ജോണി ആൻ്റണി, പി പി കുഞ്ഞികൃഷ്ണൻ, വിനീത് തട്ടിൽ, സൂരജ് പോപ്സ്, സിജോ ജോൺസൺ, മാല പാർവതി, ഷൈനി സാറ രാജൻ, ജിലു ജോസഫ്, ഭാനുമതി പയ്യന്നൂർ, അജിത മേനോൻ, അമൃത, ആൻ സലീം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

വിശേഷത്തിൻ്റെ സൗണ്ട് ഡിസൈൻ അരുൺ രാമവർമ്മയും സൗണ്ട് റെക്കോഡിങ്ംഗ് റെൻസൺ തോമസും സൗണ്ട് മിക്സിംഗ് ഡാൻ ജോസും നിർവ്വഹിക്കുന്നു. വസ്ത്രാലങ്കാരം നിർവ്വഹിക്കുന്നത് സംസ്ഥാന അവാർഡ് ജേതാവായ മഞ്ജുഷ രാധാകൃഷ്ണനും കലാസംവിധാനം അനീഷ് ഗോപാലും ഡി ഐ അഞ്ജന കായിയുമാണ്. ചമയം സുബ്രഹ്‍മണ്യന്‍ മാഞ്ഞാലി, പ്രൊഡക്ഷൻ കൺട്രോളർ ഇഖ്ബാൽ പാനായികുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഹസൻ ഹസരത്ത് എച്ച്. നിശ്ചല ഛായാഗ്രഹണം കൃഷ്ണകുമാർ അളഗപ്പനും പബ്ലിസിറ്റി ഡിസൈൻ ആർട്ടോകാർപ്പസും നിർവഹിക്കുന്നു. ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക്. സ്റ്റോറീസ് സോഷ്യലിന് വേണ്ടി ഡോ. സംഗീത ജനചന്ദ്രനാണ് മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് നിർവ്വഹിക്കുന്നത്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി