മോഹന്‍ലാലിനൊപ്പം സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചെത്തും; വിഷ്ണു മഞ്ചുവിന്റെ 'കണ്ണപ്പ' വരുന്നു, റിലീസ് തിയതി പുറത്ത്

മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ എത്തുന്ന വിഷ്ണു മഞ്ചു ചിത്രം ‘കണ്ണപ്പ’യുടെ റിലീസ് തീയതി പുറത്ത്. അടുത്ത വര്‍ഷം ഏപ്രില്‍ 25ന് ചിത്രം തിയേറ്ററുകളിലെത്തും. മോഹന്‍ ബാബുവിന്റെ ഉടസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ.വി.എ എന്റര്‍ടെയ്ന്‍മെന്റ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മുകേഷ് കുമാര്‍ സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാര്‍ സിംഗ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം.

ശരത് കുമാര്‍, മോഹന്‍ ബാബു എന്നീ താരങ്ങളും ചിത്രത്തില്‍ അഥിതി വേഷത്തില്‍ എത്തുന്നുണ്ട്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം, യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയത് എന്നാണ് സൂചന. വമ്പന്‍ ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന്റെ ടീസര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു.

1976ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഈ ചിത്രം ഒരുക്കുന്നതെന്നും വാര്‍ത്തകളുണ്ട്. കാജല്‍ അഗര്‍വാള്‍, പ്രീതി മുകുന്ദന്‍, ബ്രഹ്‌മാനന്ദം, മധൂ, ദേവരാജ്, അര്‍പ്പിത രംഗ, ശിവ ബാലാജി, രഘു ബാബു, ഐശ്വര്യ ഭാസ്‌കരന്‍, മുകേഷ് ഋഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും. ഛായാഗ്രഹണം- ഷെല്‍ഡണ്‍ ചാവു, സംഗീതം- സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍- ആന്റണി ഗോണ്‍സാല്‍വസ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- ചിന്ന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ആര്‍ വിജയകുമാര്‍, ആക്ഷന്‍- കെച്ച കേമ്പഖടെ

Latest Stories

സംസ്ഥാനത്ത് പകുതി വിലയില്‍ മദ്യം; ഓഫര്‍ ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ മാത്രം

യുവതലമുറക്ക് ഇനി അവസരങ്ങളുടെ കാലം, കേരളം ഇസ്പോർട്സ് ഹബ്ബായി മാറുന്നു; പുതിയ രൂപരേഖ നോക്കാം

സിനിമ താരങ്ങളോളം പോപ്പുലാരിറ്റിയുള്ള ഏക രാഷ്ട്രീയക്കാരന്‍ മോദി; സമാജ്‌വാദി പാര്‍ട്ടി എംപി ജയ ബച്ചന്റെ പുകഴ്ത്തല്‍; ഒപ്പം ഇഡി വീടിന്റെ ഗേറ്റിലെത്തുമെന്ന ഭയം എന്ത് ക്രിയേറ്റിവിറ്റിയാണ് സെലിബ്രിറ്റികള്‍ക്ക് ഉണ്ടാക്കുക എന്ന ചോദ്യവും

എംഡിഎംഎയുമായി നിയമവിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍; എക്‌സൈസ് പിടികൂടിയത് റോഡ് മാര്‍ഗം ലഹരി കടത്തുന്നതിനിടെ

IPL 2025: ധോണിക്കും കോഹ്‌ലിക്കും ശ്രേയസിനും ഒന്നുമില്ലാത്ത ഒരു ഭാഗ്യം എനിക്കുണ്ട്: ഹാർദിക്‌ പാണ്ട്യ

ഇല്ലായ്മ 'കളെ ആഘോഷിക്കുന്നവർ ശ്രദ്ധിക്കുക

കുടിയന്മാര്‍ക്ക് ചോദിക്കാനും പറയാനും ആളുണ്ട്; ആഴ്ചയില്‍ രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കണം; നിയമസഭയില്‍ വ്യത്യസ്ത ആവശ്യവുമായി എംഎല്‍എ

IPL 2025: 'ശരശയ്യയിൽ കിടന്നോണ്ട് പരിശീലകൻ അടിക്ക് നേതൃത്വം നൽകി'; രാജസ്ഥാൻ ക്യാമ്പിൽ വൈറലായി രാഹുൽ ദ്രാവിഡിന്റെ ചിത്രങ്ങൾ

1 : 08 വെറുമൊരു സമയമല്ല, നിഗൂഢതകൾ ഒളിപ്പിച്ച ഒരു പൃഥ്വിരാജ് മാജിക്ക്; നാളത്തെ ഉച്ചവെയിലിന് ചൂടേറും

പോക്സോ കേസ്; ഇടുക്കിയിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ