'തെലുങ്ക് സിനിമയെ വെല്ലുന്ന' സെക്കന്റ് ഹാഫ് കഥയാണെങ്കില്‍ അഭിനയിക്കാം: രണ്ടാം നായകനെ തേടി ഇറങ്ങിയപ്പോള്‍ നേരിട്ട ബുദ്ധിമുട്ടിനെ കുറിച്ച് മുന്തിരി മൊഞ്ചന്‍ ടീം

നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുന്തിരി മൊഞ്ചന്‍. ഒരു തവള പറഞ്ഞ കഥ ആയാണ് ചിത്രം പുറത്തിറങ്ങുന്നത്. പുതുമുഖങ്ങള്‍ ആണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍ ആകുന്നത്. മനേഷ് കൃഷ്ണന്‍ ഗോപിക അനില്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍ ആകുന്നത്. ചിത്രത്തില്‍ നായകതുല്യമായ ഒരു കഥാപാത്രമായി എത്തുന്നത് വിഷ്ണു നമ്പ്യാരാണ്. മുന്തിരിമൊഞ്ചന് ഒരു രണ്ടാം നായകനെ തേടിയിറങ്ങിയപ്പോള്‍ നേരിട്ട ബുദ്ധിമുട്ടും വിഷ്ണു നമ്പ്യാരിലേക്ക് എത്തിയതിനെ കുറിച്ചും പറയുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

മുന്തിരിമൊഞ്ചന് ഒരു രണ്ടാം നായകനെ വേണം. ഒന്നാം നായകന്റെ പത്തിലൊന്ന് സ്‌ക്രീന്‍ പ്രസന്‍സേ ഉള്ളൂ, പക്ഷേ പത്തിരട്ടി പ്രാധാന്യം ഉണ്ട്. പറ്റിയ ആളെ അന്വേഷിച്ച് നടപ്പു തുടങ്ങി. മലയാളത്തിലെ ചില നടന്മാരെ ആദ്യം സമീപിച്ചു. പ്രാധ്യാന്യത്തിന്റെ പ്രശ്‌നം പറഞ്ഞ് ചിലര്‍ ഒഴിഞ്ഞ് മാറി. ചിലര്‍ ഫസ്റ്റ് ഹാഫ് കഥ കേട്ട്, തെലുങ്ക് സിനിമയെ വെല്ലുന്ന സെക്കന്റ് ഹാഫ് സ്വയം ഉണ്ടാക്കി “കഥ ഇങ്ങനെ ആക്കാമെങ്കില്‍ അഭിനയിക്കാം” എന്നു പറഞ്ഞു കുഴക്കി. അച്ഛനോട് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞ് മുങ്ങി ചിലര്‍.

ആരുണ്ട് ആ നല്ല റോള്‍ ചെയ്യാന്‍. അന്വേഷണം പിന്നെയും തുടര്‍ന്നപ്പോഴാണ് അസോസിയേറ്റ് ഡയറക്ടര്‍ ഒരു പയ്യനെ സജസ്റ്റ് ചെയ്തത്. കാസര്‍ഗോഡ്കാരനാണ്. നല്ല നടനാണ്. സ്‌നേഹം ഉള്ളവനാണ്. “നമസ്‌തേ ഇന്ത്യ” എന്ന ഇറങ്ങാനിരിക്കുന്ന പടത്തിലെ നായകനാണ്. പേര് വിഷ്ണു നമ്പ്യാര്‍ എന്നാണ്.

വിഷ്ണു നമ്പ്യാര്‍ വന്നു, സ്‌നേഹം നിറഞ്ഞ പുഞ്ചിരിയുമായി. ഒന്നും ചോദിച്ചില്ല. “ചേട്ടാ” വിളിയില്‍ സകല ക്രൂവിന്റെയും മനസ് കട്ടെടുത്തു വിഷ്ണു. അഭിനയം കണ്ട് ലൈറ്റ് ബോയ് വരെ പറഞ്ഞു, “ഈ കാസര്‍ഗോഡുകാരന്‍ ചെക്കന്‍ കസറും.” വിഷ്ണു റോള്‍ ഗംഭീരമാക്കി കൈയടി നേടി. മുന്തിരി മൊഞ്ചന്‍ സിനിമയുടെ ഡയറക്ടര്‍ വിജിത്ത് നമ്പ്യാര്‍ക്കും എഴുത്തുകാരായ മനുഗോപാലിനും, മേഹറലി പോയ്ലുങ്ങല്‍ ഇസ്മയലിനും തങ്ങള്‍ തേടിനടന്ന നടനെ കിട്ടിയതില്‍ അതീവസന്തോഷം.

വിഷ്ണു ചില്ലറക്കാരനല്ല. ഒന്നുരണ്ടു സിനിമകളില്‍ നേരത്തെ അഭിനയിച്ചിട്ടുണ്ട്. അമൃത ടിവിയിലെ ചുമ്മാ സീസണ് 2 വില്‍ നല്ല പ്രകടനം കാഴ്ച്ച വക്കുന്നു. അക്ഷയ് സത്യന്‍ ഒരുക്കുന്ന, മലയാളത്തിന്റെ പ്രിയ ഗായകന്‍ ഹരിശങ്കര്‍ പാടുന്ന “കണ്ണില്‍ കാണും” എന്ന വരാനിരിക്കുന്ന മ്യൂസിക്കല്‍ ആല്‍ബത്തില്‍ നായകനാവുന്നു. വിഷ്ണുവിന് വഴിയൊരുക്കിയതില്‍ മുന്തിരി മൊഞ്ചന്‍ ടീമിന് അഭിമാനം.

Latest Stories

RCB UPDATES: ഞാൻ അല്ല മാൻ ഓഫ് ദി മാച്ച് അവാർഡ് അർഹിക്കുന്നത്, അത്...; മത്സരശേഷം കൈയടികൾ നേടി ആർസിബി നായകൻ പറഞ്ഞ വാക്കുകൾ

IPL 2025: ധോണിയും ഹാർദിക്കും ചേർന്ന ഒരു മുതലാണ് അവൻ, ഭാവി ഇന്ത്യൻ ടീമിലെ ഫിനിഷർ റോൾ അയാൾ നോക്കും: നവ്‌ജ്യോത് സിങ് സിദ്ധു

MI VS RCB: ഇനി പറ്റില്ല ഈ പരിപാടി, സഹതാരങ്ങൾക്ക് അപായ സൂചന നൽകി ഹാർദിക്; മുംബൈ നായകന്റെ വാക്കുകൾ ആ താരങ്ങളോട്

യുപിയില്‍ നിയമവാഴ്ച പൂര്‍ണമായി തകര്‍ന്നു; സിവില്‍ കേസുകള്‍ ക്രിമിനല്‍ കേസാക്കിമാറ്റുന്നു; കണ്ടുനില്‍ക്കാനാവില്ല; യുപി പൊലീസിനെ നിര്‍ത്തിപ്പൊരിച്ച് സുപ്രീംകോടതി

MI VS RCB: ഈ ശിവനും ശക്തിയും ചേർന്നാൽ മാസ് ഡാ, വൈറലായി താരങ്ങളുടെ സൗഹൃദം കാണിക്കുന്ന വീഡിയോ; വൈബ് തിരിച്ചുവന്ന സന്തോഷത്തിൽ ക്രിക്കറ്റ് പ്രേമികൾ

MI VS RCB: രോഹിത് കണക്കിലെ കളികൾ പഠിപ്പിക്കുകയാണ് കുട്ടികളെ, മോശം ഫോമിൽ ആണെങ്കിലും ഈ ഹിറ്റ്മാൻ കാണിക്കുന്ന സ്ഥിരത അസാധ്യം എന്ന് ആരാധകർ; നോക്കാം രോഹിത് മാജിക്ക്

MI VS RCB: കിങ് മാത്രമല്ല ആര്‍സിബിക്ക് വേറെയുമുണ്ടെടാ പിള്ളേര്, വെടിക്കെട്ട് ബാറ്റിങ്ങുമായി പാട്ടിധാര്‍, ഓണ്‍ലി സിക്‌സ് ആന്‍ഡ് ഫോര്‍ മാത്രം, ബെംഗളൂരുവിന് കൂറ്റന്‍ സ്‌കോര്‍

ചൈന മുട്ടുമടക്കില്ല, ടിക് ടോക് വില്‍ക്കാത്തതിന്റെ കാരണം വ്യക്തമാക്കി ട്രംപ്

RCB VS MI: എന്തൊരടി, കിങിനോട് കളിച്ചാല്‍ ഇങ്ങനെ ഇരിക്കും, മുംബൈ ബോളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് കോലി, ഈ ബൗളറിനും രക്ഷയില്ല

മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ച സംഭവം; ഭര്‍ത്താവ് സിറാജ്ജുദ്ദീന്‍ പൊലീസ് കസ്റ്റഡിയില്‍