'വെടിക്കെട്ട്' എങ്ങനെ? പ്രേക്ഷക പ്രതികരണം

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്ത ‘വെടിക്കെട്ട്’ സിനിമയ്ക്ക് തിയേറ്ററുകളില്‍ മികച്ച പ്രതികരണം. തികച്ചും വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് വിഷ്ണുവും ബിബിനും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും വിഷ്ണുവും ബിബിനും തന്നെയാണ്.

”മാസ്സ് അല്ല മരണമാസ്സ് കിടിലന്‍ അല്ല കിടിലോല്‍ക്കിടിലം… വെടിക്കെട്ട്” എന്നാണ് ഒരു പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ”ബിബിന്‍ ജോര്‍ജ് – വിഷ്ണു ഉണ്ണികൃഷ്ണന്‍ കൂട്ട്‌കെട്ടിന്റെ ആദ്യ സംവിധാനം…. ഇവരുടെ ആദ്യ സംവിധാനം മോശമായില്ല…ഒരു പുതുമയുള്ള കഥയല്ലെങ്കില്‍ പോലും ക്ലൈമാക്‌സിലോട്ട് എത്തുമ്പോള്‍ അല്‍പം ഇമോഷണലും നല്ല മെസ്സേജ് എല്ലാം കൂടെ നല്ല അനുഭവം ആയി മാറുന്നുണ്ട്…” എന്നാണ് മറ്റൊരു കുറിപ്പ്.

തിയേറ്ററുകളില്‍ നിന്നും സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരും മികച്ച അഭിപ്രായമാണ് പറയുന്നത്. ബാദുഷാ സിനിമാസിന്റെയും ശ്രീ ഗോകുലം മൂവീസിന്റെയും ബാനറുകളില്‍ ഗോകുലം ഗോപാലന്‍, എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഗോകുലം മൂവീസ് ആണ് കേളത്തിലെ 130ഓളം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ബിബിന്‍ ജോര്‍ജ്, ഷിബു പുലര്‍കാഴ്ച, വിപിന്‍ ജെഫ്രിന്‍, ജിതിന്‍ ദേവസി, അന്‍സാജ് ഗോപി എന്നിവരുടെ വരികള്‍ക്ക് ശ്യാം പ്രസാദ്, ഷിബു പുലര്‍കാഴ്ച, അര്‍ജുന്‍ വി അക്ഷയ, അരുണ്‍ രാജ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

അല്‍ഫോണ്‍സ് ജോസഫിന്റെതാണ് പശ്ചാത്തല സംഗീതം. തീഷ് റാം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ജോണ്‍കുട്ടിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. കൃഷ്ണമൂര്‍ത്തി, മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്, കലാസംവിധാനം: സജീഷ് താമരശ്ശേരി.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ