'അയ്യപ്പനും കോശിയും' കണ്ട് ത്രില്ലടിച്ച് വിഷ്ണു വിശാല്‍; നേരിന്റെയും സത്യസന്ധതയുടെ ഉത്തമ ഉദാഹരണമെന്ന് താരം

“അയ്യപ്പനും കോശിയും” കണ്ട് പൃഥ്വിരാജിന് ആശംസകളുമായി നടന്‍ വിഷ്ണു വിശാല്‍. “”ഹായ് പൃഥ്വിരാജ് സര്‍, അയ്യപ്പനും കോശിയും സത്യസന്ധയുടെയും നേരിന്റെയും ഉത്തമ ഉദാഹരണമാണ്…നിങ്ങളോടും ടീമിനോടും സ്‌നേഹം അറിയിക്കുന്നു. എവിടെയാണോ നിങ്ങള്‍ ഉള്ളത് അവിടെ നിന്നും ഉറപ്പായും തിരിച്ചെത്തും…ഒരു ആരാധകനും ഒരു അഭ്യുദയകാംക്ഷിയും എന്ന നിലയില്‍…ദെവം അനുഗ്രഹിക്കട്ടെ…”” എന്നാണ് വിഷ്ണുവിന്റെ ട്വീറ്റ്.

പുതിയ ചിത്രം “ആടുജീവിത”ത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോര്‍ദ്ദാനിലാണ് പൃഥ്വിരാജ്. കൊറോണയെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരുന്നുവെങ്കിലും വീണ്ടും ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Read more

ബിജു മേനോനും പൃഥ്വിരാജും മത്സരിച്ച് അഭിനയിച്ച ചിത്രമാണ് അയ്യപ്പനും കോശിയും. സച്ചി സംവിധാനം ചെയ്ത ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലേക്കും റീമേക്ക് ചെയ്യുന്നുണ്ട്.