രജനി ഫാന്‍സിന്റെ ആക്രമണത്തില്‍ വലഞ്ഞ് വിഷ്ണു വിശാല്‍; ആമിറിനും കമലിനുമൊപ്പമുള്ള പോസ്റ്റില്‍ തിരുത്തല്‍! കാര്യം ഇതാണ്..

സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് തന്റെ പോസ്റ്റില്‍ തിരുത്തലുകളുമായി നടന്‍ വിഷ്ണു വിശാല്‍. കമല്‍ ഹാസനും ആമിര്‍ ഖാനുമൊപ്പമനുള്ള ഒരു ചിത്രം കഴിഞ്ഞ ദിവസം വിഷ്ണു പങ്കുവച്ചിരുന്നു. ഈ പോസ്റ്റ് ആണ് സൈബര്‍ ആക്രമണത്തിന് കാരണമായത്.

”എല്ലാ പ്രിയപ്പെട്ടവരുമുള്ള പ്രിയപ്പെട്ട ചിത്രം, സൂപ്പര്‍ സ്റ്റാറുകള്‍ എല്ലാ കാരണങ്ങള്‍കൊണ്ടും സൂപ്പര്‍ സ്റ്റാറുകളാണ്” എന്നായിരുന്നു ഈ ചിത്രത്തിന് വിഷ്ണു നല്‍കിയ ക്യാപ്ഷന്‍. ഈ ക്യാപ്ഷന്‍ രജനികാന്ത് ആരാധകരെ ചൊടിപ്പിക്കുകയായിരുന്നു.

വിഷ്ണുവിനെതിരെ രജനി ആരാധകരില്‍ നിന്ന് രൂക്ഷവിമര്‍ശനവും പരിഹാസങ്ങളും ഉയര്‍ന്നു. രജനികാന്ത് മാത്രമേ സൂപ്പര്‍സ്റ്റാര്‍ എന്ന പദവിക്ക് അര്‍ഹനായിട്ടുള്ളൂ എന്ന വാദം ഉയര്‍ത്തിയാണ് രജനി ആരാധകര്‍ രംഗത്തെത്തിയത്. സൈബര്‍ ആക്രമണം കടുത്തതോടെ തന്റെ പോസ്റ്റിലെ വാചകത്തില്‍ നിന്ന് സൂപ്പര്‍ എന്ന വാക്ക് വിഷ്ണു നീക്കം ചെയ്തു.

ഇതോടെ സ്റ്റാറും സൂപ്പര്‍ സ്റ്റാറും തമ്മിലുള്ള വ്യത്യാസം വിഷ്ണു തിരിച്ചറിഞ്ഞു എന്നായിരുന്നു ആരാധകര്‍ പ്രതികരിച്ചത്. എന്നാല്‍ രജനി ആരാധകരുടെ ആക്രമണത്തില്‍ പോസ്റ്റ് എഡിറ്റ് ചെയ്യാന്‍ നിര്‍ബന്ധിതനായ വിഷ്ണുവിനെ ഓര്‍ത്ത് സഹതാപമുണ്ട് എന്ന കമന്റുകളും എത്തുന്നുണ്ട്.

ഇതിന് പിന്നാലെ സംഭവത്തില്‍ കൂടുതല്‍ വിശദീകരണവുമായി വിഷ്ണു തന്നെ രംഗത്തെത്തി. സൂപ്പര്‍ സ്റ്റാറുകള്‍ എല്ലാ കാരണങ്ങള്‍കൊണ്ടും സൂപ്പര്‍ സ്റ്റാറുകളാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ട്വീറ്റ് എഡിറ്റ് ചെയ്തതുകൊണ്ട് ദുര്‍ബലനാണെന്ന് കരുതരുത്.

സൂപ്പര്‍ താരങ്ങളായ എല്ലാവരേയും താനിഷ്ടപ്പെടുന്നു. സൂപ്പര്‍ സ്റ്റാര്‍ പദവിയുള്ള ഒരാള്‍ മാത്രമേ ഉണ്ടാവൂ. എല്ലാവരെയും സ്‌നേഹിക്കുക, സ്‌നേഹം പ്രചരിപ്പിക്കുക. വെറുപ്പല്ല. ദൈവം അനുഗ്രഹിക്കട്ടെ എന്നും വിഷ്ണു എക്‌സില്‍ കുറിച്ചു.

Latest Stories

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: യശസ്വി ജയ്സ്വാളിന് പുതിയ ബാറ്റിംഗ് പങ്കാളി!, നിര്‍ദ്ദേശം

'കണ്ടത് ബിജെപി-സിപിഎം സംഘനൃത്തം'; കേരളത്തിലെ പൊലീസ് കള്ളന്മാരേക്കാൾ മോശമെന്ന് ഷാഫി പറമ്പിൽ

പാലക്കാട്ടെ റെയ്‌ഡ്‌ സിപിഎം-ബിജെപി നാടകം; ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

സൗത്ത് കരോലിനയിലും ഫ്‌ലോറിഡയുമടക്കം പിടിച്ചടക്കി ട്രംപ്; 14 സ്റ്റേറ്റുകളില്‍ ആധിപത്യം; ഒന്‍പതിടത്ത് കമലാ ഹാരിസ്

പാതിരാ പരിശോധന സിപിഎം-ബിജെപി തിരക്കഥ; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോലും അറിയാതെയുള്ള നാടകമെന്ന് ഷാഫി പറമ്പിൽ

ട്രംപ് മുന്നിൽ; അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകൾ പുറത്ത്

സംസ്ഥാനത്തെ ട്രെയിനുകള്‍ക്ക് ബോംബ് ഭീഷണി; എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ജാഗ്രത നിര്‍ദേശം; പത്തനംതിട്ട സ്വദേശിക്കായി തിരച്ചില്‍

അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍; ആദ്യഫല സൂചനകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍; പെന്‍സില്‍വാനിയയില്‍ റിപ്പബ്ലിക്കന്‍ ക്യാമ്പിന് പ്രതീക്ഷ

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്