രജിസ്റ്റര്‍ വിവാഹമായിരുന്നു; ആര്‍ഭാടങ്ങളില്ലാതെ ലളിതമാക്കാനുള്ള കാരണം പറഞ്ഞ്‌ വിഷ്ണു വിശാല്‍

വര്‍ഷങ്ങളുടെ പ്രണയത്തിന് ശേഷം നടന്‍ വിഷ്ണു വിശാലും മുന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും വിവാഹിതരായി. പതിവായി കണ്ടു വരുന്ന താര വിവാഹങ്ങളില്‍ നിന്നും വ്യത്യസ്തമായി ആര്‍ഭാടങ്ങളോ താര സമ്പന്നതയോ ഇല്ലാതെയാണ് ഇരുവരും വിവാഹിതരായത്.

തങ്ങളുടേത് രജിസ്റ്റര്‍ വിവാഹമായിരുന്നു. എന്നാല്‍ ആചാരപ്രകാരമുള്ള ചടങ്ങുകളെല്ലാം രണ്ടു ദിവസം മുമ്പേ ആരംഭിച്ചിരുന്നു. ഹല്‍ദി, മെഹന്തി തുടങ്ങിയ ചടങ്ങുകളെല്ലാം ചെയ്തിട്ടുണ്ട്. ഏറ്റവും അടുത്ത ബന്ധുകളെയും സുഹൃത്തുക്കളെയും മാത്രമാണ് ക്ഷണിച്ചിരുന്നത് എന്നാണ് വിഷ്ണു വിശാല്‍ പറയുന്നത്.

നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് വിവാഹം ആഘോഷമാക്കാത്തതെന്നും വിഷ്ണു വ്യക്തമാക്കി. രണ്ട് വര്‍ഷങ്ങള്‍ മുമ്പായിരുന്നു തങ്ങള്‍ പ്രണയത്തിലാണെന്ന വിവരം വിഷ്ണു വിശാലും ജ്വാല ഗുട്ടയും പരസ്യപ്പെടുത്തിയത്. തങ്ങളുടെ ആദ്യ വിവാഹത്തില്‍ നിന്നും നിയമപരമായി വേര്‍പെട്ട ശേഷമാണ് ഇരുവരും വിവാഹത്തിന് തയാറായത്.

രാക്ഷസന്‍ എന്ന സൈക്കോ ത്രില്ലര്‍ ചിത്രത്തിലൂടെയാണ് വിഷ്ണു ശ്രദ്ധേയനായത്. രാക്ഷസന്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെയാണ് താരം വിവാഹമോചിതനാകുന്നു എന്ന വാര്‍ത്ത വന്നത്. ഭാര്യ രജനി നടരാജനുമായി ഒരു വര്‍ഷത്തോളം പിരിഞ്ഞു താമസിക്കുകയായിരുന്നു. ബാഡ്മിന്റണ്‍ താരമായ ചേതന്‍ ആനന്ദ് ആയിരുന്നു ജ്വാലയുടെ ആദ്യ ഭര്‍ത്താവ്. 2011ല്‍ ഇവര്‍ വിവാഹമോചിതരായി.

Latest Stories

പിണറായി വിജയനടക്കം ആർക്കും ഇളവ് നൽകരുത്, പ്രായപരിധി വ്യവസ്ഥ കർശനമായി നടപ്പാക്കണമെന്ന് സി.പി.എം ബംഗാൾ ഘടകം

വീട്ടിൽ നിന്ന് 15 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന് യുവതിയുടെ പരാതി; ഒടുവിൽ വൻ ട്വിസ്റ്റ്, അറസ്റ്റിലായത് ഭർത്താവ്

IPL 2025: മോനെ സഞ്ജു, നിന്നെ കാത്തിരിക്കുന്നത് വമ്പൻ പണി; വീണ്ടും നിരാശ സമ്മാനിച്ച് സഞ്ജു സാംസൺ

IPL 2025: ഈ ചെക്കന് പകരമാണല്ലോ ദൈവമേ ഞാൻ ആ സാധനത്തിനെ ടീമിൽ എടുത്തത്; ഗോയങ്കയുടെ അവസ്ഥയെ ട്രോളി ആരാധകർ

കൊച്ചിയിലെ തൊഴിൽ പീഡന പരാതി ആസൂത്രിതം,​ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പുറത്താക്കിയ മുൻ മാനേജരെന്ന് ജീവനക്കാരന്റെ മൊഴി

ഐബി ഉദ്യോഗസ്ഥയുടെ ഗർഭഛിദ്രത്തിന് പിന്നിൽ വേറൊരു യുവതിയുടെ ഇടപെടൽ, സുകാന്തിന്റെ സുഹൃത്തായ യുവതിക്കായി അന്വേഷണം

'ഉറുമ്പുകളെ ഉള്ളിലാക്കി നെറ്റിയിലെ മുറിവ് തുന്നിക്കെട്ടി'; റാന്നി താലൂക്ക് ആശുപത്രിക്കെതിരെ പരാതി

CSK UPDATES: രാരീ രാരീരം രാരോ....ഉറക്കം വരാത്തവരും ഉറക്കം കുറവുള്ളവർക്കും ചെന്നൈ ബാറ്റിംഗ് കാണാം; സഹതാരങ്ങൾ പോലും ഗാഢനിദ്രയിലായ പ്രകടനം; ചിത്രങ്ങൾ കാണാം

വയനാട് പുനര്‍നിര്‍മ്മാണം, ജനങ്ങളുടെ ആവശ്യങ്ങളും പ്രകൃത്യാധിഷ്ഠിത വികസനവും മുഖവിലയ്‌ക്കെടുക്കാതെ അവഗണിക്കപ്പെടുമ്പോള്‍

ചൈനയുമായുള്ള കടുത്ത മത്സരം നിലനിൽക്കെ, ശ്രീലങ്കയിൽ ഊർജ്ജ കേന്ദ്രം വികസിപ്പിക്കാൻ ഇന്ത്യ