Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

കമല്‍ഹാസന്റെ വിശ്വരൂപം 2 തിയേറ്ററുകളില്‍; പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങള്‍

, 12:26 pm

കമല്‍ഹാസന്‍ നായകനും സംവിധായകനുമായ വിശ്വരൂപം 2 ഇന്ന് തിയേറ്ററുകളിലെത്തി. ബിഗ് ബജറ്റ് ചിത്രമായ വിശ്വരൂപം 2 ആദ്യ ഭാഗത്തില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നാണ് സൂചനകള്‍. കശ്മീരി ഉദ്യോഗസ്ഥന്റെ ഭീകരവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് സിനിമയുടെ പ്രമേയം.

പൂജ കുമാര്‍, ആന്‍ഡ്രിയ ജെറമിയ, ശേഖര്‍ കപൂര്‍, ആനന്ദ് മഹാദേവന്‍ എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. ഗിബ്രാനാണ് സംഗീതം. മലയാളികളായ സനു വര്‍ഗീസും ശാംദത്തുമാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചത് മഹേഷ് നാരായണനും വിജയ് ശങ്കറും ചേര്‍ന്നാണ്. കമല്‍ഹാസനും സിനിമയുടെ നിര്‍മ്മാണത്തില്‍ പങ്കാളിയാണ്.

 

Advertisement