വിടുതലൈയുടെ രണ്ടാം ഭാഗത്തിന് റണ്‍ടൈം നാല് മണിക്കൂറോ?

കഴിഞ്ഞ വര്‍ഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമകളില്‍ ഒന്നാണ് വെട്രിമാരന്റെ ‘വിടുതലൈ’. ഹാസ്യതാരമായ സൂരി നായകനായ ചിത്രത്തില്‍ വിജയ് സേതുപതിയും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. വിടുതലൈയുടെ ക്ലൈമാക്‌സില്‍ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ സൂചന നല്‍കിയിരുന്നു.

വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും ഒരുമിക്കുന്ന വെട്രിമാരൻ ചിത്രം വിടുതലൈ പാർട്ട് 2 ഈ വർഷം അവസാനം തിയേറ്ററുകളിൽ എത്താൻ പോവുകയാണ്. വിടുതലൈയുടെ രണ്ടാം ഭാഗത്തിന് നാല് മണിക്കൂര്‍ റണ്‍ടൈം ഉണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍ ഭാഗത്തെ വനപ്രദേശത്താണ് സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. ചിത്രീകരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. തിയേറ്റര്‍ പതിപ്പിന് വേണ്ട ഭാഗങ്ങള്‍ നേരത്തേ പൂര്‍ത്തിയാക്കുകയും റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനെത്തുകയും ചെയ്തിരുന്നു. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം വാസുദേവ് മേനോന്‍, രാജീവ് മേനോന്‍, ചേതന്‍ എന്നിവരാണ് വിടുതലൈ 2വിലെ പ്രധാന താരങ്ങള്‍. ആര്‍.എസ് ഇന്‍ഫോടൈന്‍മെന്റിന്റെ ബാനറില്‍ എല്‍റെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഇളയരാജയാണ്.

ഡിസംബര്‍ 20 ന് വിടുതലൈ 2-ാം ഭാഗം പ്രദര്‍ശനത്തിനെത്തുകയാണ്. രണ്ടാം ഭാഗത്തില്‍ വിജയ് സേതുപതി അവതരിപ്പിച്ച പെരുമാള്‍ വാതിയാര്‍ എന്ന കഥാപാത്രത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. 2024 ഡിസംബർ 20ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. പ്രശസ്ത തമിഴ്- മലയാളം നോവലിസ്റ്റ് ബി. ജയമോഹന്റെ തുനൈവൻ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയത്.

Read more