കമലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഷൈന്‍ ടോം ചാക്കോ ചിത്രം ‘വിവേകാനന്ദന്‍ വൈറലാണ്’ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങള്‍. സംവിധായകന്‍ കമലിന്റെ തിരിച്ചു വരവ് എന്ന പ്രതികരണങ്ങള്‍ക്കൊപ്പം ഷൈന്‍ ടോം ചാക്കോയുടെ അഭിനയം അത്ര നന്നായില്ല എന്ന അഭിപ്രായവും തിയേറ്ററില്‍ നിന്നും എത്തുന്നത്.
എന്നാല്‍ ചിത്രം കൈകാര്യം ചെയ്ത വിഷയത്തിന് അഭിനന്ദനങ്ങളും ലഭിക്കുന്നുണ്ട്. ”കമല്‍ സാറിന്റെ തിരിച്ചുവരവ്. എന്തൊരു പ്രോഗ്രസീവ് ആയ സിനിമ. പുരോഗമന ചിന്ത, സംഭാഷണങ്ങള്‍, കഥാപാത്രങ്ങള്‍ ആത്യന്തികമായി പുരോഗമനപരമായ മേക്കിംഗ്. ഇന്‍ഡസ്ട്രിയിലെ അടുത്ത ഹിറ്റ്. തീര്‍ച്ചയായും കാണേണ്ട സിനിമ” എന്നാണ് ഒരാള്‍ എക്‌സില്‍ കുറിച്ചത്.
”വിവേകാനന്ദന്‍ വൈറലാണ് നിരാശപ്പെടുത്തി. ഷൈന്‍ നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്. ഫസ്റ്റ് ഹാഫ് ഓകെയാണ്, എന്നാല്‍ ദുര്‍ബലമായ സെക്കന്‍ഡ് ഹാഫ് സിനിമയെ മുഴുവനായി തകര്‍ക്കുന്നു” എന്നാണ് മറ്റൊരാളുടെ അഭിപ്രായം.
”ഇത് എന്റെയും എന്നെ പോലെയുള്ള പതിനായിരക്കണക്കിന് പെണ്‍കുട്ടികളുടെയും കഥയാണ്. പെണ്ണെന്നാല്‍ എന്തോ കളിപ്പാട്ടമാണെന്ന ധാരണയുള്ള പുരുഷന്മാരാണ് അധികവും.. അങ്ങനെയുള്ളവന്‍മാര്‍ക്കുള്ള നടുവിരല്‍ നമസ്‌കാരമാണ് കമല്‍ സാറിന്റെ വിവേകാനന്ദന്‍ വൈറലാണ്.. കാണാന്‍ മാന്യനും ഉയര്‍ന്ന ജോലിയുമൊക്കെയായി സമൂഹത്തില്‍ നല്ല വിലയുള്ള ആള്‍ക്കാര്‍ക്കും നമ്മളാരും കാണാത്ത ഒരു കറുത്ത മുഖമുണ്ടാവാം..”
”പെണ്ണുങ്ങളെ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്നവരും രതിവൈകൃതമുള്ളവരും അതിലുണ്ടാവാം. അങ്ങനെയുള്ള ആണ്‍വര്‍ഗ്ഗത്തിലെ അധമന്‍മാരെ വലിച്ചു കീറുന്ന ഈ ചിത്രം ഒരു വിപ്ലവം തന്നെയാണ്… ഈ കാലഘട്ടത്തില്‍ ഉറപ്പായും സംസാരിക്കേണ്ട ഒരു വിഷയത്തെ സെലക്ട് ചെയ്ത് ഗംഭീരമായി പ്രസന്റ് ചെയ്തിട്ടുണ്ട് കമല്‍ എന്ന സംവിധായകന്‍” എന്നാണ് ഫെയ്‌സ്ബുക്കില്‍ എത്തിയ ഒരു അഭിപ്രായം.