‘മാളികപ്പുറം’ സിനിമ കണ്ട് തനിക്ക് ഇഷ്ടമായെന്ന്് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഭാര്യക്കൊപ്പം പോയി മാളികപ്പുറം കണ്ടുവെന്നും ചിത്രം നന്നായിരിക്കുന്നു. വളരെ ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ലതയോടൊപ്പം ‘മാളികപ്പുറം’ കണ്ടു ചിത്രം നന്നായിരിക്കുന്നു..ഞങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ടു’, വി എം സുധീരന്‍ കുറിച്ചു.
സിനിമയിലെ ഓരോ അണിയറ പ്രവര്‍ത്തകരെ പറ്റിയും എടുത്തു പറയാതെ തനിക്ക് ‘മാളികപ്പുറത്തി’ന്റെ വിജയം ഉള്‍ക്കൊള്ളാന്‍ സാധിക്കുകയില്ലെന്നും ഈ വിജയം അവരുടെയും കൂടെ കഠിനപ്രയത്‌നത്തിന്റേത് ആണെന്നും ഉണ്ണി മുകുന്ദന്‍ കുറിച്ചു.
‘മാളികപ്പുറത്തി’നെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകര്‍ക്കും ഒരിക്കല്‍ കൂടി നന്ദി. വാക്കുകള്‍ കൊണ്ട് പറയാനോ പ്രകടിപ്പിക്കാനോ കഴിയാത്തത്ര സന്തോഷത്തിലൂടെയാണ് താന്‍ ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്നും നടന്‍ പറഞ്ഞു.
ശബരിമലയില്‍ പോകാനുള്ള ഒരു എട്ടു വയസുകാരിയുടെ ആഗ്രഹമാണ് ചിത്രത്തെ നയിക്കുന്നത്. വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം.
‘നാരായം’, ‘കുഞ്ഞിക്കൂനന്‍’, ‘മിസ്റ്റര്‍ ബട്ലര്‍’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്റെ മകനാണ് മാളികപ്പുറത്തിന്റെ സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്റോ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിന്‍ രാജ് ആണ്.