ബോക്‌സോഫീസില്‍ പുതിയൊരു റെക്കോര്‍ഡ്; ദിലീപിന്റെ 'വോയിസ് ഓഫ് സത്യനാഥന്‍' ഓപ്പണിംഗ് കളക്ഷന്‍ എത്തി

തിയേറ്ററുകളില്‍ ആദ്യ ദിനം സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും കളക്ഷന്റെ കാര്യത്തില്‍ മുന്നിലെത്തി ‘വോയിസ് ഓഫ് സത്യനാഥന്‍’. ചിത്രത്തിന്റെ ഓപ്പണിംഗ് ഡേ കളക്ഷന്‍ പുറത്ത്. കേരളാ ബോക്‌സോഫീസില്‍ ഏറ്റവും കൂടുതല്‍ തുക നേടുന്ന അഞ്ചാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് ദിലീപിന്റെ വോയ്സ് ഓഫ് സത്യനാഥന്‍.

ഒരു കോടി എണ്‍പതു ലക്ഷം ഗ്രോസ് കളക്ഷന്‍ ആണ് ചിത്രം ആദ്യ ദിനം നേടിയത്. ‘വാരിസ്’, ‘പൊന്നിയിന്‍ സെല്‍വന്‍ 2’, ‘പഠാന്‍’, ‘2018’ എന്നീ സിനിമകള്‍ കഴിഞ്ഞാല്‍ സത്യനാഥനാണ് കേരളാ ബോക്‌സോഫീസില്‍ അഞ്ചാമതായി എത്തിയിരിക്കുന്നത്. ദിലീപിന്റെ തിരിച്ചു വരവാണ് ചിത്രം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ജോജു ജോര്‍ജ്, സിദ്ധിഖ് എന്നിവരുടെ പ്രകടനങ്ങളും ശ്രദ്ധ നേടുകയാണ്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

സംഗീതം: അങ്കിത് മേനോന്‍, എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, കലാ സംവിധാനം: എം ബാവ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-മഞ്ജു ബാദുഷ, നീതു ഷിനോജ്, കോ പ്രൊഡ്യൂസര്‍: രോഷിത് ലാല്‍ വി 14 ലവന്‍ സിനിമാസ്, പ്രിജിന്‍ ജെ പി, ജിബിന്‍ ജോസഫ് കളരിക്കപ്പറമ്പില്‍, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി