ദിലീപ്- റാഫി കൂട്ടുകെട്ടിലൊരുങ്ങുന്ന ‘വോയ്‌സ് ഓഫ് സത്യനാഥന്റെ ടീസര്‍ പുറത്തിറങ്ങി. നര്‍മ്മത്തിന് പ്രധാന്യം നല്‍കിയുള്ളതാകും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സത്യനാഥന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. സിനിമ ഉടന്‍ റിലീസിനെത്തും. മൂന്ന് വര്‍ഷത്തിന് ശേഷം തിയേറ്ററില്‍ എത്തുന്ന ദിലീപ് ചിത്രം കൂടിയാകും ഇത്.
ജോണി ആന്റണി, സിദ്ദിഖ്, ജോജു ജോര്‍ജ്, രമേശ് പിഷാരടി, വീണാ നന്ദകുമാര്‍, ജഗപതി ബാബു എന്നിവരും ദിലീപിനൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഉണ്ടാകും. അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജാഫര്‍ സാദിഖ് (വിക്രം ഫൈയിം),
ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ,അംബിക മോഹന്‍, എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. അനുശ്രീ അതിഥി താരമായും എത്തുന്നുണ്ട്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് റാഫിയാണ്.