വോയ്സ് ഓഫ് തഗ്സ്; കമൽ ഹാസൻ- മണിരത്നം ചിത്രം 'തഗ് ലൈഫ്' പുത്തൻ അപ്ഡേറ്റ്

തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള സിനിമയാണ് മണിരത്നം- കമൽ ഹാസൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ‘തഗ് ലൈഫ്’. ആദ്യ ഷെഡ്യൂൾ ചിത്രീകരണം ആരംഭിച്ച ‘തഗ് ലൈഫിന്റെ’ ഡബ്ബിംഗ് വർക്കുകളും കൂടെ നടക്കുന്നുണ്ട്. നേരത്തെ സിമ്പു ചിത്രത്തിന് വേണ്ടി ഡബ്ബ് ചെയ്യുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ കമൽ ഹാസൻ തഗ് ലൈഫിന് വേണ്ടി ഡബ്ബിംഗിനെത്തുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. വോയ്സ് ഓഫ് തഗ്സ് എന്ന പേരിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഉലക നായകൻ ശബ്ദമുയർത്തുമ്പോൾ ലോകമത് കേൾക്കുന്നു എന്നാണ് വീഡിയോക്ക് കുറിപ്പായി നൽകിയിരിക്കുന്നത്. രംഗരായ ശക്തിവേൽ നായ്ക്കൻ എന്ന കഥാപാത്രത്തെയാണ് കമൽ ഹാസൻ സിനിമയിൽ അവതരിപ്പിക്കുന്നത്. 1987ൽ പുറത്തിറങ്ങിയ ‘നായകന്’ ശേഷം മണിരത്നവും കമലും ഒന്നിക്കുന്നു എന്നത് തന്നെയാണ് തഗ് ലൈഫിന്റെ ഏറ്റവും വലിയ പ്രത്യേകത. ചിമ്പു, തൃഷ, ജയം രവി, ഗൗതം കാർത്തിക്, ഐശ്വര്യ ലക്ഷ്മി, ജോജു ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

എ. ആർ റഹ്മാനാണ് ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത്. രവി കെ ചന്ദ്രൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും നിർവഹിക്കുന്നു. അൻപറിവ് മാസ്റ്റേഴ്സ് ആണ് ചിത്രത്തിന് വേണ്ടി ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത്.രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റ് മൂവീസും, മണി രത്നത്തിന്റെ മദ്രാസ് ടാക്കീസും ചേർന്നാണ് തഗ് ലൈഫ്  നിർമ്മിക്കുന്നത്.

Latest Stories

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം