അശ്ലീല ഉള്ളടക്കം; ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസ് അയച്ച് കേന്ദ്ര സർക്കാർ

അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉള്ളടക്കം നീക്കണമെന്ന് ആവശ്യപ്പെട്ട് ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നോട്ടീസയച്ച് കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. ഏഴുവർഷംവരെ തടവും പത്തുലക്ഷം രൂപ പിഴയും ചുമത്താൻ വ്യവസ്ഥയുള്ള കാര്യമാണ് ഇതെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.

മഹാരാഷ്ട്രയിൽനനിന്നുള്ള ഹണ്ടേഴ്സ്, പ്രൈം പ്ലേ, ബേശരംസ് എന്നീ മൂന്ന് ഒടിടി പ്ലാറ്റ് ഫോമുകൾക്കാണ് കേന്ദ്രം നോട്ടീസ് അയച്ചത്. അശ്ലീലദൃശ്യങ്ങളും ലൈംഗികച്ചുവയുള്ള ദൃശ്യങ്ങളും ഇലക്‌ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയുന്ന ഐ.ടി. നിയമത്തിലെ 67, 67 എ വകുപ്പുകൾ പ്രകാരമാണ് നോട്ടീസ് അയച്ചത്.

രാജ്യത്താകെ 57 ഒടിടി പ്ലാറ്റ്ഫോമുകൾ ആണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാത്ത ഒടിടി പ്ലാറ്റ്ഫോമുകളിലാണ് ഇത്തരം അശ്ലീല ഉള്ളടക്കമുള്ളാ കാര്യങ്ങൾ പ്രദർശിപ്പിക്കുന്നത്.

കേ​ന്ദ്ര വാ​ർ​ത്താ​വി​ത​ര​ണ, പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലേയ്ക്ക് ഒടിടി പ്ലാ​റ്റ്ഫോ​മു​ക​ളെ പൂ​ർ​ണ​മാ​യി കൊ​ണ്ടു​വ​രാ​ൻ ഉ​ദ്ദേ​ശി​ച്ച് കൊണ്ടുള്ള ഈ ക​ര​ട് ബി​ല്ല് കഴിഞ്ഞ ദിവസം പാസാക്കാൻ കേന്ദ്ര സർക്കാർ നീക്കങ്ങൾ തുടങ്ങിയരുന്നു.

ഇത്തരമൊരു ബില്ല് പാസാകുന്നതോട് കൂടി ഒടിടി, ഓൺലൈൻ, വാർത്താ മാധ്യമങ്ങൾക്ക് മേൽ ശക്തമായ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര സർക്കാരിന് കഴിയും. ഇതിനായി സാമൂഹിക മേഖലയിൽ നിന്നുള പ്രമുഖരെ ഉൾപ്പെടുത്തി ഉള്ളടക്ക പരിശോധന സമിതികൾ രൂപീകരിക്കും. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെങ്കിലും ഒടിടി പ്ലാറ്റ് ഫോമുകൾക്ക് ഇത്തരം നിയന്ത്രണം നിലവിൽ ഉണ്ടായിരുന്നില്ല.

ഉള്ളടക്കത്തിന്റെ പേരിൽ ആദ്യമായാണ് ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നേരെ രാജ്യത്ത് ഇങ്ങനെ നിയമ നടപടി ഉണ്ടാവുന്നത്

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ