മലയാള സിനിമയെ നൂറുകോടി വിജയത്തിളക്കത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയ ചിത്രമാണ് വൈശാഖ്- മോഹന്‍ലാല്‍ ടീമിന്റെ പുലിമുരുകന്‍. ഇപ്പോഴിതാ പുലിമുരുകന്‍ പിറക്കാനിടയായ കഥ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ വൈശാഖ്. മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് വൈശാഖ് മനസ്സുതുറന്നത്.
കഥ നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടത്തിനോട് പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ ലാലേട്ടനെ കാണാന്‍ പറഞ്ഞു. ഞങ്ങള്‍ വീണ്ടും രണ്ടുമാസം ഇരുന്ന് ഇത്തരം സിനിമയുടെ സാധ്യതകള്‍ പഠിച്ചു.
അതിനുശേഷമാണ് ഞങ്ങള്‍ കഥപറയാന്‍ ലാലേട്ടനെ സമീപിച്ചത്. കഥയുടെ ഐഡിയ പറഞ്ഞപ്പോള്‍ എങ്ങനെ ചിത്രീകരിക്കും എന്നതായിരുന്നു ലാലേട്ടന്റെ സംശയം. എന്റെ കാര്യത്തില്‍ സംശയം വേണ്ട, ഞാന്‍ റെഡി നിങ്ങള്‍ ഓക്കെയാകുന്ന സമയത്ത് നമുക്ക് ഷൂട്ട് തുടങ്ങാം എന്ന ലാലേട്ടന്‍ വാക്കിന്റെ പോസിറ്റീവായ പിന്‍ബലത്തിലാണ് ഞങ്ങള്‍ പിന്നീട് മുന്നോട്ടുനീങ്ങിയത്. അതില്ലായിരുന്നെങ്കില്‍ പുലിമുരുകന്‍ എന്ന സിനിമ സംഭവിക്കില്ലായിരുന്നു. അങ്ങനെ ആറുമാസക്കാലം തിരക്കഥ തയ്യാറാക്കാന്‍ ഞങ്ങള്‍ ഇരുന്നു. വൈശാഖ് പറഞ്ഞു.