ഈ വര്‍ഷത്തെ തെലുങ്ക് ബ്ലോക്ക്ബസ്റ്റര്‍ വാള്‍ട്ടയര്‍ വീരയ്യയിലൂടെ ചിരഞ്ജീവി തന്റെ നഷ്ടപ്രതാപം തിരിച്ചുപിടിച്ചിരിക്കുകയാണ്. ആചാര്യയുടെയും ഗോഡ് ഫാദറിന്റെയും കനത്ത പരാജയത്തിന് ശേഷം തെലുങ്ക് സിനിമയുടെ മെഗാസ്റ്റാറിന് സമാനതകളില്ലാത്ത വിജയം സമ്മാനിച്ച സിനിമയാണ് വാള്‍ട്ടയര്‍ വീരയ്യ. എന്നാല്‍ ഈ വിജയം ചിരഞ്ജീവിയുടെ കരിയറിനെ പ്രതികൂലമായി ബാധിക്കുകയാണെന്നാണ് തെലുങ്ക് സിനിമാ നിരീക്ഷകരുടെ അഭിപ്രായം.
വാള്‍ട്ടയര്‍ വീരയ്യയുടെ വിജയം കണ്ട് മതിമറന്ന ചിരഞ്ജീവി , ചെറുകിട സംവിധായകര്‍ക്കൊപ്പം വാണിജ്യ സിനിമകളില്‍ പ്രവര്‍ത്തിക്കുന്നതാണ് ഇനി വിജയിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന് മനസ്സിലാക്കിയിരിക്കുകയാണ്. അതിനാല്‍ അത്തരം ചിത്രങ്ങളുമായി സമീപിക്കുന്നവര്‍ക്ക് നടന്‍ പ്രാധാന്യം നല്‍കുകയാണെന്നും ഇവര്‍ പറയുന്നു. ഇതേ രീതിയില്‍ സാഹചര്യം മുന്നോട്ടുപോയാല്‍ നടന്റെ കരിയര്‍ അന്ത്യത്തിലേക്കാകും പോവുകയെന്നാണ് റിപ്പോര്‍ട്ട്.
വാള്‍ട്ടയര്‍ വീരയ്യയുടെ ബ്ലോക്ക്ബസ്റ്റര്‍ പ്രകടനം ബോക്സ് ഓഫീസ് വിജയത്തിന്റെ ബ്ലൂപ്രിന്റ് ആയി കണക്കാക്കരുതെന്നാ ണ് നിരീക്ഷകരുടെ അഭിപ്രായം. കാരണം ഈ ചിത്രം വളരെ അനുകൂലമായ സാഹചര്യത്തില്‍ , സംക്രാന്തിയിലാണ് റിലീസ് ചെയ്തത്. ഇത് കൂടാതെ മാസ് മഹാരാജ രവി തേജയുടെ സാന്നിദ്ധ്യവും ഈ സിനിമയിലുണ്ടായിരുന്നു.
അതിനാല്‍ വാള്‍ട്ടയര്‍ വീരയ്യയുടെ നേട്ടങ്ങള്‍ ഇപ്പോള്‍ മറ്റ് സിനിമകളില്‍ ആവര്‍ത്തിക്കാന്‍ കഴിയില്ല, ഇതാണ് ചിരഞ്ജീവി ശ്രദ്ധിക്കേണ്ടതെന്നും അവര്‍ വ്യക്തമാക്കുന്നു.