യുദ്ധം, പ്രണയം, പ്രതികാരം, ബ്രഹ്മാണ്ഡ ദൃശ്യവിസ്മയം ഒരുക്കി മണിരത്നം; 'പൊന്നിയിൻ സെൽവൻ' ട്രെയിലർ

മണിരത്നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വൻ്റെ ട്രെയിലർ റിലീസ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി കമല്‍ ഹാസനും രജനികാന്തും ചേര്‍ന്നാണ് ട്രെയ്‌ലര്‍ പുറത്ത് വിട്ടത്. റീലിസ് ചെയ്തതിന് പിന്നാലെ ട്രെയിലറിന് വൻ സ്വീകരണമാണ് ആരാധകർക്കിടയിൽ നിന്ന് ലഭിച്ചത്. തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങി അഞ്ചു ഭാഷകളിലാണ് ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്.

ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി സംവിധായകൻ മണിരത്നം അണിയിച്ചൊരുക്കിയ മൾടി സ്റ്റാർ ബ്രഹ്മാണ്ഡ ചിത്രമാണ് ‘പൊന്നിയിൻ സെൽവൻ’. പത്താം നൂറ്റാണ്ടില്‍ ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

വിക്രം, കാർത്തി, ജയം രവി, ശരത്കുമാർ, റഹ്മാൻ, ജയറാം, ബാബു ആൻ്റണി, ലാൽ, പ്രകാശ് രാജ്, അശ്വിൻ കകുമനു,പ്രഭു, വിക്രം പ്രഭു പാർഥിപൻ, റിയാസ് ഖാൻ, മോഹൻ രാമൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ കൃഷ്ണൻ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല, ജയചിത്ര തുടങ്ങിയവർ ഉൾപ്പെടെ വൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ അഞ്ചു ഭാഷകളിലാണ് പൊന്നിയിൻ സെൽവൻ-1( പി എസ്-1) റിലീസ് ചെയ്യുക. കേരളത്തിലെ വിതരണവകാശം ശ്രീ. ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസിനാണ്.  സംഗീതം എ.ആര്‍. റഹ്മാനും ഛായാഗ്രഹണം രവി വര്‍മനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഇളങ്കോ കുമാരവേലാണ് തിരക്കഥാകൃത്ത്. ചിത്രം സെപ്റ്റംബര്‍ 30 നാണ്  തിയേറ്ററുകളില്‍ എത്തുക. 500 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ