തൃഷയുമായി ദീര്‍ഘകാലം പ്രണയത്തിലായിരുന്നു, പക്ഷേ : തുറന്നുപറഞ്ഞ് റാണാ ദഗുബതി

തെന്നിന്ത്യന്‍ യുവതാരം റാണ ദഗ്ഗുബതിയുടെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ പലതവണ ഇടം പിടിച്ച പേരാണ് താരസുന്ദരി തൃഷയുടേത്. ഇരുവരും ദീര്‍ഘകാലം പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

റാണയും തൃഷയും വളരെ കാലമായി സുഹൃത്തുക്കളാണ്. ഇടയ്ക്ക് പലപ്പോഴായി ഇരുവരും റിലേഷന്‍ഷിപ്പിലായിരുന്നിട്ടുണ്ടെന്നും പലവട്ടം ബ്രേക്കപ്പ് ആവുകയും വീണ്ടും ഒരുമിക്കുകയുമായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒരിക്കല്‍ താനും തൃഷയും പ്രണയത്തിലായിരുന്നുവെന്ന കാര്യം റാണ തുറന്ന് സമ്മതിക്കുകയുണ്ടായി. കോഫി വിത്ത് കരണിലെത്തിയപ്പോഴായിരുന്നു നടന്റെ വെളിപ്പെടുത്തല്‍.

ബാഹുബലിയുടെ സമയത്തായിരുന്നു റാണ കോഫി വിത്ത് കരണിലെത്തിയത്. ഒപ്പം ചിത്രത്തിന്റെ സംവിധായകന്‍ എസ്എസ് രാജമൗലിയും നായകന്‍ പ്രഭാസമുണ്ടായിരുന്നു. പരിപാടിക്കിടെ പ്രഭാസാണ് റാണയും തൃഷയും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് സംസാരിച്ചത്. റാണയോടായി തൃഷയുമായി വീണ്ടും ഒരുമിക്കണമെന്ന് പ്രഭാസ് പറയുകയായിരുന്നു.

താനും തൃഷയും കുറച്ച് കാലം പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ വര്‍ഷങ്ങളായി തങ്ങള്‍ സുഹൃത്തുക്കളാണെന്നായിരുന്നു റാണ പറഞ്ഞത്. എന്തുകൊണ്ടോ താനും തൃഷയും തമ്മിലുള്ള പ്രണയ ബന്ധം ശരിയായി വരുന്നില്ലെന്നും അതിനാല്‍ രണ്ടു പേരും സുഹൃത്തുക്കളായി തുടരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റാണ പറഞ്ഞത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം