ആ തള്ളും പൊളിഞ്ഞു..; ബിഗ് ബിയില്‍ മമ്മൂട്ടിക്ക് നേരെ തെറിച്ച് വന്നത് ഡോർ ആയിരുന്നില്ല, ഹൈപ്പിന് വേണ്ടി അമൽ നീരദ് അങ്ങനെയാക്കി; വെളിപ്പെടുത്തല്‍

മലയാള സിനിമയിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രങ്ങളുടെ ലിസ്റ്റിൽ മുൻപന്തിയിൽ നിൽക്കുന്ന സിനിമയാണ് മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബി. ചിത്രത്തിലെ ഓരോ രംഗങ്ങളും സംഭാഷണങ്ങളും ഇന്നും മലയാളികൾ ആഘോഷമാക്കാറുണ്ട്.

അത്തരത്തിൽ ഏറ്റവും ചർച്ചയായ ചിത്രത്തിലെ രംഗങ്ങളിലൊന്നാണ് കാർ ബ്ലാസ്റ്റ് സീൻ. വണ്ടി കത്തിക്കുന്നതിനിടയിൽ മമ്മൂട്ടിക്ക് നേരെ വണ്ടിയിൽ നിന്നും ഒരു ഭാഗം തെറിച്ച് വീഴുന്നതായി കാണാൻ കഴിയും. പിന്നീട് കാറിന്റെ ഡോറാണ് തെറിച്ചു വന്നതെന്നും മമ്മൂട്ടി മാറിയില്ലായിരുന്നെങ്കിൽ വലിയ രീതിയിലുള്ള അപകടം അവിടെ സംഭവിച്ചേനെ എന്നുമായിരുന്നു അന്ന് ചർച്ചകളിൽ ഏറ്റവും കൂടുതൽ ഉയർന്നുകേട്ടിരുന്നത്.

എന്നാൽ ഇപ്പോഴിതാ അതിന്റെ സത്യാവസ്ഥ പുറത്തുവന്നിരിക്കുകയാണ്. ഡോറിന്റെ ഭാഗമല്ല, കാറിന്റെ ഉള്ളിലുണ്ടായിരുന്ന ഡമ്മിയുടെ ഭാഗമാണ് തെറിച്ച് വന്നത് എന്നാണ് സിനിമയുടെ കലാ സംവിധായകൻ ജോസഫ് നെല്ലിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

“കുണ്ടന്നൂർ പാലത്തിന് സമീപമായിരുന്നു ഷൂട്ടിങ്ങ് നടന്നത്. ആദ്യം ജീപ്പിലെ സീൻ എടുത്തു, അതിന് ശേഷമാണ് വണ്ടി കത്തിക്കുന്ന സീൻ. ഇതിൽ ഡമ്മി വെച്ചിട്ടുണ്ടായിരുന്നു. വണ്ടി കത്തിയപ്പോൾ ഡമ്മിയുടെ ഒരു പീസ് തെറിച്ചു വന്നു. ഇതൊക്കെ വെളിപ്പെടുത്താൻ പറ്റാത്ത കാര്യങ്ങളാണ്. ഇത്രയും വർഷം ആയത് കൊണ്ട് പിന്നെ പ്രശ്നമില്ല.” ജോസഫ് നെല്ലിക്കൽ പറഞ്ഞു.

സ്റ്റുഡിയോയിൽ റീവൈൻഡ് ചെയ്തപ്പോഴാണ് ഇത് കണ്ടതെന്നും, ഒരു ഹൈപ്പിന് വേണ്ടി അമൽ നീരദാണ് അത് ഡോറാക്കി മാറ്റിയതെന്നും സില്ലിമോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ ജോസഫ് നെല്ലിക്കൽ പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം