ദേശീയ സിനിമാദിനത്തിൽ ഏത് സിനിമ കാണാനും വെറും 99 രൂപ മാത്രം

കുടുംബവുമൊന്നിച്ച് ഒരു സിനിമ കാണാൻ തിയേറ്ററുകളിലേക്ക് എത്തുക എന്നത് മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ ചിലവ് കൂടിയ ഒരു  ഏർപ്പാടാണ്. അപ്പോൾ ഏത് സിനിമയും വെറും 99 രൂപയിൽ കാണാം എന്ന ഒരു ഓഫർ വന്നാൽ ആരെങ്കിലും നിരസിക്കുമോ?

വർഷത്തിലൊരിക്കൽ കുറഞ്ഞ ടിക്കറ്റ് നിരക്കിൽ പ്രേക്ഷകർക്ക് തീയേറ്ററുകളിൽ പ്രവേശനം അനുവദിക്കുന്ന ഒരു ക്യാംപെയ്ൻ കഴിഞ്ഞ വർഷം മൾട്ടിപ്ലക്സ് അസ്സോസിയേഷൻ ഓഫ് ഇന്ത്യ ആരംഭിച്ചിരുന്നു.

ദേശീയ സിനിമാദിനമായ ഒക്ടോബർ 13 ന് ആ ഓഫർ വീണ്ടും വരുന്നുണ്ട്. അതിലൂടെ രാജ്യമൊട്ടാകെ നാലായിരത്തോളം സ്ക്രീനുകളിലാണ് 99 രൂപയ്ക്ക് സിനിമ കാണാൻ അവസരം കൈവരുന്നത്. മൾട്ടിപ്ലക്സ് അസ്സോസിയേഷന് കീഴിലുള്ള പി. വി. ആർ ഐനോക്സ്, സിനി പൊളിസ്, മിറാഷ് സിറ്റിപ്രൈഡ്, ഏഷ്യൻ, മുക്ത എ2, മൂവി ടൈം. വേവ്, എം2 കെ, ഡിലൈറ്റ്, തുടങ്ങീ മൾട്ടിപ്ലക്സ് ശൃംഖലകളിലാണ് 99 രൂപയുടെ  ഈ ഓഫർ ലഭ്യമാവുന്നത്.

സിനിമാ വ്യവസായത്തിന് ഉണർവ് പകരുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരിപാടി സംഘടിക്കുന്നത്. കഴിഞ്ഞ വർഷം ഒറ്റദിവസം കൊണ്ട് 65 ലക്ഷം ടിക്കറ്റുകളാണ് വിറ്റ് പോയത്. ഈ വർഷം അതിലും കൂടുതൽ വിറ്റുവരവ് പ്രതീക്ഷിക്കുന്നുണ്ട്.

ജയിലർ, ജവാൻ, ഗദ്ദർ2, ഓ. എം. ജി 2, ഭോല ശങ്കർ എന്നീ സിനിമകളിലൂടെ 700 കോടിക്ക് മുകളിൽ വിറ്റുവരവാണ് തിയേറ്ററുകൾക്ക് ലഭിച്ചത്. എന്തായാലും ഒക്ടോബർ 13 ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു