നിങ്ങള്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ അവന്റെ ജീവിതം മാത്രമല്ല ഒരു കുടുബം തന്നെ തകര്‍ന്ന് പോകുമായിരുന്നു; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി അറിയിച്ച് ചെമ്പ് ഗ്രാമം

മമ്മൂട്ടിയുടെ ജന്മഗ്രാമമായ ചെമ്പില്‍ ആദി ശങ്കര്‍ എന്ന കുട്ടിയുടെ ഓപ്പറേഷന്‍ പൂര്‍ണ്ണ സൗജന്യമായി നടത്തി കൊടുത്ത ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് ഗ്രാമം ഒന്നാകെ ഇപ്പോള്‍ നന്ദി അറിയിച്ചിരിക്കുകയാണ്.

‘ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് ..നന്ദി .. ഒരായിരം നന്ദി. ചെമ്പ് പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളുടെയും പേരില്‍ നന്ദി രേഖപ്പെടുത്തുന്നു. ആദി ശങ്കറിന് നിങ്ങള്‍ നല്‍കിയത് അക്ഷരാര്‍ത്ഥത്തില്‍ ഒരു രണ്ടാം ജന്‍മവും ജീവിതവുമാണ്. നിങ്ങള്‍ ഇടപെട്ടില്ലായിരുങ്കില്‍ അവന്റെ ജീവിതം മാത്രമല്ല ഒരു കുടുബം തന്നെ തകര്‍ന്ന് പോകുമായിരുന്നു.

ആസ്റ്റര്‍ മെഡിസിറ്റിയില്‍ വച്ച് ലഭ്യമായ ഏറ്റവും മികച്ച ചികിത്സ തന്നെ ലഭ്യമാക്കുക വഴി പതിനാറ് വര്‍ഷമായി അവന്‍ അനുഭവിച്ച് വന്നിരുന്ന ദുരിത ജീവിതത്തിന് സാന്ത്വനമേകുക മാത്രമല്ല സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയാവുക കൂടിയാണ്.

എട്ട് ലക്ഷം രൂപയിലധികം ചിലവ് വന്ന ആദിശങ്കറിന്റെ ചികിത്സ പൂര്‍ണ്ണമായി ഏറ്റെടുക്കുകയും, ഇനിയും ഏതെങ്കിലും നിര്‍ധനരായ കുട്ടികള്‍ക്ക് ചികിത്സാ സഹായം ആവശ്യമെങ്കില്‍ സഹായിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി സന്നദ്ധമാണ് എന്നറിയിച്ചതും ഞങ്ങള്‍ ഇവിടെ പ്രസിദ്ധപ്പെടുത്തുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു,’ അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഗുരുതര രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 100 കുട്ടികള്‍ക്ക് ജീവന്‍ രക്ഷാ ശസ്ത്രക്രിയകള്‍ സൗജന്യമായി ചെയ്ത് കൊടുക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിയുടെ പദ്ധതിയാണ് ‘വേഫെറര്‍ – ട്രീ ഓഫ് ലൈഫ്’. ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലി, പ്രമുഖ ഹോസ്പിറ്റല്‍ ശൃംഖലയായ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരളയുമായും, ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ കൈറ്റ്‌സ് ഇന്ത്യയുമായും സഹകരിച്ചു കൊണ്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം