എന്നും പക്ഷപാതരഹിതവുമായ മാധ്യമ പ്രവര്‍ത്തനത്തിന് ഒപ്പം; നികേഷ് കുമാറിനും മീഡിയ വണ്ണിനും പിന്തുണയുമായി ഡബ്ല്യൂ.സി.സി

മാധ്യമസ്ഥാപനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെയുള്ള നിരന്തരമായ ആക്രമണങ്ങളില്‍ അപലപിക്കുന്നുവെന്ന് ഡബ്ല്യൂസിസി. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ നികേഷ് കുമാറിനെതിരെ ദിലീപ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത പശ്ചാത്തലത്തിലും മീഡിയാവണ്ണിന്റെ സംപ്രേഷണം തടഞ്ഞ സാഹചര്യത്തിലുമാണ് ഡബ്ല്യുസിസിയുടെ പ്രതികരണം

”മാധ്യമസ്ഥാപനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെയുള്ള നിരന്തരമായ ആക്രമണങ്ങളിലൂടെ സുതാര്യതയ്ക്കും വിവരത്തിനുമുള്ള പൊതുജനങ്ങളുടെ അവകാശത്തെ തടസ്സപ്പെടുത്തുന്നതിനെ ഡബ്ല്യൂസിസി ശക്തമായി അപലപിക്കുന്നു. ഡബ്ല്യൂസിസി എന്നും ധാര്‍മ്മികവും പക്ഷപാതരഹിതവുമായ മാധ്യമപ്രവര്‍ത്തനത്തിനൊപ്പം!” എന്നാണ് സംഘടനയുടെ കുറിപ്പ്.

നടി ആക്രമിക്കപ്പെട്ട കേസിലെ നിയമനടപടികള്‍ ചര്‍ച്ച ചെയ്ത റിപ്പോര്‍ട്ടര്‍ ടിവിക്കും നികേഷ് കുമാറിനും എതിരെ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പൊലീസ് കേസെടുത്തത്. ഹര്‍ജിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി ഡിജിപിയോട് ആവശ്യപ്പെട്ടത്.

എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ പൊലീസ് നികേഷ് കുമാറിനെതിരെയും ചാനലിനെതിരെയും സ്വമേധയാ കേസെടുക്കുകയായിരുന്നു. അതേസമയം സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രം മീഡിയാവണ്‍ ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞത്.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം