എന്റെ അറിവില്‍ ഡിവോഴ്‌സ് ആയിട്ടില്ല.. പച്ചത്തെറി പറയുന്നവരെ ബ്ലോക്ക് ചെയ്യും: എലിസബത്ത്

താനും ബാലയും ഡിവോഴ്‌സ് ആയിട്ടില്ലെന്ന് ഡോ. എലിസബത്ത് ഉദയന്‍. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിന് താഴെ എത്തിയ കമന്റിന് മറുപടി നല്‍കിയാണ് എലിസബത്ത് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. താനും എലിസബത്തും വേര്‍പിരിഞ്ഞുവെന്ന് ബാല തന്നെയാണ് ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചത്.

കടുംബ ജീവിതത്തില്‍ താന്‍ രണ്ടാമതും തോറ്റു പോയി എന്നാണ് ബാല പറഞ്ഞത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ബാലയും എലിസബത്തും വിവാഹിതാരായത്. ബാലയുടെ വീഡിയോ പുറത്തുവന്നതോടെ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അന്വേഷിച്ചും പ്രേക്ഷകര്‍ എത്തിയിരുന്നു.

വേര്‍പിരിയലിന് ശേഷമാണ് എലിസബത്ത് സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായത്. തനിക്ക് വരുന്ന ആക്ഷേപ കമന്റുകള്‍ക്ക് മറുപടിയായി എലിസബത്ത് ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് ‘ബാലയുമായി ലീഗലി ഡിവോഴ്‌സായോ’ എന്ന ചോദ്യം വന്നത്.

‘എന്റെ അറിവില്‍ ഡിവോഴ്‌സ് ആയിട്ടില്ല’ എന്നാണ് എലിസബത്തിന്റെ മറുപടി. നിരവധി കമന്റുകളും ലവ് ഇമോജികളുമായാണ് എലിസബത്തിന്റെ മറുപടിയെ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. അതേസമയം, നെഗറ്റീവ് കമന്റുകള്‍ക്ക് മറുപടി തരാം എന്ന കുറിപ്പാണ് എലിസബത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.

എലിസബത്തിന്റെ കുറിപ്പ്:

നെഗറ്റീവ് കമന്റ് ഒക്കെ ഇതിന് താഴെ ടൈപ്പ് ചെയ്‌തോ, എല്ലാം ഞാന്‍ വായിക്കാം, ഞാന്‍ വെറുതെ ഇരിക്കുകയാണ്. വര്‍ക്ക് ഉള്ള ടൈമില്‍ ചിലപ്പോള്‍ കണ്ടു എന്ന് വരില്ല. അതുകൊണ്ട് നിങ്ങളുടെ കമന്റ് വെയ്‌സ്റ്റ് ആയി പോകും. കുറച്ചു നേരം ഞാന്‍ ഇവിടെ ഉണ്ടാകും പറയുന്നതെല്ലാം വായിക്കുന്നതായിരിക്കും. പക്ഷെ പച്ചത്തെറി ആണെങ്കില്‍ ഞാന്‍ ബ്ലോക്ക് ചെയ്യുന്നതായിരിക്കും.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം