ആ പരാജയത്തില്‍ ഞങ്ങള്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ടില്ല; ഇത് ആദ്യമായാണോ ഒരു നടന്‍ വെപ്പുമീശ ഉപയോഗിക്കുന്നത്; അക്ഷയ് കുമാറിനെ കുറിച്ച് നിര്‍മ്മാതാക്കള്‍

‘സാമ്രാട്ട് പൃഥ്വിരാജ് പരാജയപ്പെട്ടതില്‍ നടന്‍ അക്ഷയ് കുമാറിനെ നിര്‍മ്മാതാക്കള്‍ കുറ്റപ്പെടുത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ അസത്യമാണെന്നും സംവിധായകന്‍ ചന്ദ്രപ്രകാശ് ദിവേദി. ചിത്രത്തിനുവേണ്ടി അക്ഷയ്കുമാര്‍ മീശ വയ്ക്കാന്‍ പോലും തയ്യാറായില്ലെന്ന് നിര്‍മ്മാതാവ് ആദിത്യ ചോപ്ര പറഞ്ഞുവെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹത്തിന്റെ വാക്കുകളെ ആളുകള്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയാണെന്നും സംവിധായകന്‍ പറഞ്ഞു.

‘ആദിത്യ ഇത് ഒരിക്കലും പറഞ്ഞിട്ടില്ല. പറയുകയുമില്ല. ഇതാദ്യമായാണോ ഒരു നടന്‍ വെപ്പ് മീശ ഉപയോഗിക്കുന്നത്. ജൂണ്‍ 2 ന്, ഞാനും ആദിത്യയും അക്ഷയും ഒരുമിച്ചായിരുന്നു, സിനിമയില്‍ താന്‍ വളരെ സന്തുഷ്ടനാണെന്ന് ആദിത്യ എന്നോട് പറഞ്ഞിരുന്നു.

ആദിത്യ ആഗ്രഹിച്ചത് ഞാന്‍ അദ്ദേഹത്തിന് നല്‍കി. ഞാന്‍ അതില്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം ഒരിക്കലും പറയില്ല. അക്ഷയ്യുടെ കാര്യത്തിലും അങ്ങനെ തന്നെ’ ചന്ദ്രപ്രകാശ് ദിവേദി വ്യക്തമാക്കി. സിനിമയ്ക്ക് സമര്‍പ്പിതമായ ഏകാഗ്രത ആവശ്യമാണെന്നും എന്നാല്‍ ഒരേസമയം മറ്റ് പ്രോജക്ടുകള്‍ അക്ഷയ് കുമാര്‍ ചെയ്തുവെന്നുമായിരുമായിരുന്നു ആദിത്യ ചോപ്ര പറഞ്ഞിരുന്നത്.

താന്‍ ഇപ്പോഴും അക്ഷയ് കുമാറിനൊപ്പമാണെന്ന് ചന്ദ്രപ്രകാശ് ദിവേദി വ്യക്തമാക്കി. താരത്തിലുള്ള വിശ്വാസത്തില്‍ കുറവ് സംഭവിച്ചില്ല. അദ്ദേഹത്തോടെപ്പം രാമസേതു, ഓ മൈ ഗോഡ് 2 എന്നീ രണ്ട് സിനിമകള്‍ വരാനിക്കുന്നതായും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം