ഈ സിനിമയുടെ റീമേക്ക് ചെയ്താല്‍ ആത്മഹത്യ ചെയ്യും; പവന്‍ കല്യാണിനെതിരെ ആരാധകരുടെ പ്രതിഷേധം

തെലുങ്ക് സൂപ്പര്‍ താരം പവന്‍ കല്യാണിന്റെ പുതിയ സിനിമയ്ക്ക് എതിരെ താരത്തിന്റെ ആരാധധകര്‍ രംഗത്ത്. വിജയ് ചിത്രം ‘തെരി’യുടെ റീമേക്ക് ആണ് താരത്തിന്റെതായി ഇനി ഒരുക്കാന്‍ പോകുന്ന ചിത്രം എന്ന അഭ്യൂഹം പരന്നതോടെയാണ് ആരാധകര്‍ രംഗത്തെത്തിയത്.

സംവിധായകന്‍ ഹരീഷ് ശങ്കര്‍ കഴിഞ്ഞ ദിവസമാണ് പവന്‍ കല്യാണിനൊപ്പം പുതിയ സിനിമ ഒരുക്കുന്നുവെന്ന സൂചന നല്‍കിയത്. നടന്‍ ബ്രഹ്‌മാനന്ദം അഭിനയിച്ച ഒരു തെലുങ്ക് ചിത്രത്തിന്റെ രംഗമാണ്, ‘വലിയ ഒരതിശയം പിന്നാലെ വരുന്നുണ്ട്’ എന്ന കുറിപ്പോടെ സംവിധായകന്‍ പങ്കുവച്ചത്.

സ്ലോ മോഷനില്‍ നടക്കുന്ന നടന്റെ പിന്നിലായി ഒരു സംഘം ആളുകള്‍ പൊലീസ് വേഷത്തിലുള്ള പവന്‍ കല്യാണിന്റെ കൂറ്റന്‍ കട്ടൗട്ടും വഹിച്ചു കൊണ്ടാണ് വരുന്നത്. ഇതോടെയാണ് പുതിയ ചിത്രത്തില്‍ പവന്‍ കല്യാണ്‍ പൊലീസ് വേഷത്തിലായിരിക്കുമെന്നും അത് തെരിയുടെ റീമേക്ക് ആയിരിക്കുമെന്ന വാര്‍ത്തയും പരന്നത്.

ഇതോടെ ‘വീ ഡോണ്ട് വാണ്ട് തെരി റീമേക്ക്’ എന്ന ഹാഷ്ടാഗുമായി ആരാധകര്‍ രംഗത്തെത്തിയത്. ആറുവര്‍ഷം മുമ്പ് ഇറങ്ങിയ തെരി തെലുങ്കിലും മൊഴിമാറ്റി എത്തിയിരുന്നു. ഒ.ടി.ടിയിലും ടിവിയിലും പ്രദര്‍ശിപ്പിച്ച ചിത്രം ഇനി റീമേക്ക് ചെയ്യേണ്ട എന്നാണ് പലരും പറയുന്നത്.

ഇനി റീമേക്ക് ചെയ്യാനാണ് തീരുമാനമെങ്കില്‍ ആത്മഹത്യ ചെയ്യും എന്ന് സംവിധായകന് ഒരു ആരാധകന്‍ കത്ത് എഴുതിയിട്ടുണ്ട്. അതേസമയം, 2016ല്‍ എത്തിയ വിജയ് ചിത്രമാണ് തെരി. വിജയ് പൊലീസ് വേഷത്തില്‍ എത്തിയ ചിത്രം സൂപ്പര്‍ ഹിറ്റ് ആയിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഹിറ്റുകളാണ്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ