അപ്‌ഡേറ്റ് തന്നാല്‍ പോകാം, കൂട്ടത്തോടെ അല്ലു ഫാന്‍സിന്റെ ധർണ!

സൂപ്പര്‍ താരങ്ങളുടെ പുതിയ സിനിമകളുടെ എന്തെങ്കിലും അപ്‌ഡേറ്റുകള്‍ക്കായി സിനിമാസ്വാദകര്‍ എന്നും കാത്തിരിക്കാറുണ്ട്. താരങ്ങളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ അപ്‌ഡേറ്റുകള്‍ ചോദിച്ച് ആരാധകര്‍ എത്താറുണ്ട്. എന്നാല്‍ അല്ലു അര്‍ജുന്റെ ആരാധകര്‍ ഒരു പടി കൂടി മുന്നോട്ട് പോയിരിക്കുകയാണ്. ‘പുഷ്പ 2’വിന്റെ അപ്‌ഡേറ്റ് ആവശ്യപ്പെട്ട് അല്ലു അര്‍ജുന്റെ പിതാവ് അല്ലു അരവിന്ദിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ഗീത ആര്‍ട്‌സിന്റെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍.

ഈ ഞായറാഴ്ചയാണ് ആരാധക കൂട്ടായ്മയായ ‘അല്ലു അര്‍ജുന്‍ ആര്‍മി’ ഗീത ആര്‍ട്‌സിന്റെ ഓഫീസില്‍ എത്തിയത്. ഗീത ആര്‍ട്‌സിന്റെ ഓഫീസിന് മുന്നില്‍ തടിച്ചു കൂടി നില്‍ക്കുന്ന ആരാധകരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. ”ഞങ്ങള്‍ക്ക് പുഷ്പ 2വിന്റെ അപ്‌ഡേറ്റ് വേണം” എന്ന വാചകങ്ങളാണ് പോസ്റ്ററിലുള്ളത്. കേരളത്തിലും അല്ലു ആര്‍മി ഫാന്‍സ് പോസ്റ്ററുകളുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.

വാര്‍ത്തകളില്‍ ഇടം നേടാനും സിനിമയ്ക്ക് കൂടുതല്‍ ഹൈപ്പ് നല്‍കാനുമായി ആരാധകര്‍ നടത്തുന്ന ഷോകളാണെന്നും പലരും പറയുന്നുണ്ട്. അതേസമയം, ഡിസംബര്‍ 16ന് ‘അവതാര്‍ 2’ തിയേറ്ററുകളില്‍ എത്തുമ്പോള്‍ പുഷ്പ 2വിന്റെ ടീസര്‍ പുറത്തുവിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 17ന് ആയിരുന്നു ആരാധകര്‍ ഏറെ കാത്തിരുന്ന അല്ലു അര്‍ജുന്റെ ‘പുഷ്പ’ തിയേറ്ററുകളിലെത്തിയത്.

കേരളത്തില്‍ അടക്കം സൂപ്പര്‍ ഹിറ്റായ സിനിമയുടെ രണ്ടാം ഭാഗത്തിനായാണ് ആരാധകരുടെ കാത്തിരിപ്പ് മുഴുവനും. പുഷ്പ ദ റൈസ് ആണ് ആദ്യം ഭാഗം എങ്കില്‍ പുഷ്പ ദ റൂള്‍ ആണ് രണ്ടാം ഭാഗം. അതുകൊണ്ട് തന്നെ അല്ലു അര്‍ജുന്റെ അഴിഞ്ഞാട്ടം ആകും സിനിമ എന്നും റിപ്പോര്‍ട്ടുകളുണ്ട്. മലയാളി പ്രേക്ഷകരെ സിനിമ കാണാനായി ഏറെ പ്രേരിപ്പിച്ച ഘടകം, ട്രെയ്‌ലറില്‍ എത്തിയ ‘പാര്‍ട്ടി ഇല്ലേ പുഷ്പ’ എന്ന ഒറ്റ ഡയലോഗ് ആണ്.

ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന ഫഹദിന്റെ കഥാപാത്രവും പ്രേക്ഷകരെ സ്വാധീനിച്ചിരുന്നു. ആദ്യ ഭാഗത്ത് ക്ലൈമാക്‌സിനോട് അടുക്കുമ്പോഴാണ് ഫഹദ് സിനിമയില്‍ എത്തുന്നതെങ്കില്‍ രണ്ടാം ഭാഗത്തില്‍ ആദ്യം മുതല്‍ക്ക് തന്നെ ഫഹദിന്റെ മാസ് പ്രകടനം കാണാനാവും എന്ന് തന്നെയാണ് പ്രതീക്ഷകള്‍. ആദ്യ ഭാഗത്തേക്കാള്‍ വലിയ കാന്‍വാസില്‍ രണ്ടാം ഭാഗം ഒരുക്കാനാണ് സംവിധായകന്‍ സുകുമാറിന്റെ തീരുമാനം. പുഷ്പ – 2നുവേണ്ടി 100 ദിവസമാണ് അല്ലു അര്‍ജുന്‍ നീക്കിവെച്ചിരിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം