'കമല'യെ മിസ് ചെയ്യുന്നെന്ന് ട്രംപിന്റെ ട്വീറ്റ്; അജു വര്‍ഗീസും ടീമും ഹാപ്പി

അജു വര്‍ഗീസ് ചിത്രം കമല അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കണ്ടോ. ട്രംപിന്റെ ട്വീറ്റ് കണ്ട് മലയാളികള്‍ക്ക് തോന്നിയ സരസമായ ഒരു സംശയം. “റ്റൂ ബാഡ്…വി വില്‍ മിസ് യു കമല!” … എന്ന ട്രംപിന്റെ പോസ്റ്റ് കണ്ട് മലയാളികള്‍ ഒന്ന് വിസ്മയിച്ചിരിക്കണം.എന്തായാലും ട്രംപിന്റെ ട്വീറ്റ് ട്രോളന്മാര്‍ക്ക് പുതിയ ഒരു വിഷയമായി.

അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച കമല ഹാരിസ് പിന്‍മാറിയതുമായി ബന്ധപ്പെട്ടായിരുന്നു ട്രംപിന്റെ ട്വീറ്റ്. എന്നാല്‍ ഫ്രീയായി കിട്ടിയ പ്രമോഷന്‍ മുതലാക്കിയിരിക്കുകയാണ് കമലയുടെ അണിയറ പ്രവര്‍ത്തകര്‍. അജുവും സംവിധായകനും ട്രംപിന്റെ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

https://twitter.com/realDonaldTrump/status/1202006070438199298

പ്രേതം 2 വിന് ശേഷം രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ചിത്രമാണ് കമല. ത്രില്ലറായി ഒരുക്കുന്ന ചിത്രം 36 മണിക്കൂര്‍ കൊണ്ട് നടക്കുന്ന സംഭവങ്ങളാണ് പറയുന്നത്. അജു ആദ്യമായി നായകനാകുന്ന ചിത്രമെന്ന പ്രത്യേകതയും കമലയ്ക്കുണ്ട്. അജു വര്‍ഗ്ഗീസിനൊപ്പം, അനൂപ് മേനോന്‍, രുഹാനി ശര്‍മ, ബിജു സോപാനം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

Latest Stories

മൻമോഹൻ സിംഗിനോട് മുഖ്യമന്ത്രി അനാദരവ് കാട്ടി; സംസ്കാര ചടങ്ങ് നടക്കുമ്പോൾ പിണറായി താജ് ഹോട്ടൽ ഉദ്ഘാടന ചടങ്ങിൽ: വിഡി സതീശൻ

എടിഎം നവീൻ ബാബുവിന്റെ ആത്മഹത്യ; തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തീർപ്പാക്കി

'ഇപിയുടെ ആത്മകഥ ചോർന്നത് ഡിസി ബുക്സിൽ നിന്ന്'; അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി

ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ക്കൊപ്പം പോകരുതെന്ന് പറയാനാകില്ല; സദാചാര പൊലീസ് കളിക്കരുത്; അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസില്‍ കടുത്ത ഭാഷയില്‍ മദ്രാസ് ഹൈക്കോടതി

ടിവി പ്രശാന്തൻ്റെ പരാതി വ്യാജം? നവീൻ ബാബുവിനെതിരെ പരാതി ലഭിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

ഞാൻ റെഡി എന്ന് പറഞ്ഞിട്ട് സഞ്ജുവിന് കിട്ടിയത് അപ്രതീക്ഷിത പണി, തീരുമാനം എടുക്കാതെ കേരള ക്രിക്കറ്റ് അസോസിയേഷൻ; ചാമ്പ്യൻസ് ട്രോഫി ടീമിലിടം നേടാൻ സാധ്യത കുറവ്

'കാസ'ക്കെതിരെ കത്തോലിക്കാസഭ; സഭയ്ക്കുള്ളില്‍ തീവ്രനിലപാടു പടര്‍ത്താന്‍ അനുവദിക്കില്ല; സ്വസമുദായ സ്‌നേഹം പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ലെന്ന് താക്കീത്

അവര്‍ക്കെതിരെ പരാതി നല്‍കിയത് ഞാനല്ല.. സീരിയലില്‍ ഇല്ലാത്തതിന് കാരണമുണ്ട്: ഗൗരി ഉണ്ണിമായ

മൻമോഹൻ സിംഗിന് വിട നല്‍കി രാജ്യം; നിഗംബോധ്ഘട്ടില്‍ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

'അദ്ദേഹം നിയമങ്ങൾ പാലിക്കാൻ വിസമ്മതിച്ചു' മാഗ്നസ് കാൾസൺ സംഭവത്തെക്കുറിച്ച് ഗ്ലോബൽ ഗവേണിംഗ് ബോഡിയുടെ ഡെപ്യൂട്ടി പ്രസിഡന്റ് വിശ്വനാഥൻ ആനന്ദ്