പ്രിയപ്പെട്ട കാലാവസ്ഥാ ദൈവങ്ങളെ ചതിക്കരുത്..; 'എമ്പുരാന്‍' സെറ്റില്‍ പ്രാര്‍ത്ഥനയോടെ പൃഥ്വിരാജ്

‘എമ്പുരാന്‍’ സിനിമയുടെ ചിത്രീകരണത്തിന് കാലാവസ്ഥ വെല്ലുവിളിയാകുന്നുവെന്ന് പൃഥ്വിരാജ്. താരം സ്റ്റോറിയായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. എമ്പുരാന്റെ ഏഴാമത്തെ ഷെഡ്യൂള്‍ ആണ് ഇപ്പോള്‍ ഗുജറാത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.

ആകാശത്ത് തെളിഞ്ഞ മഴവില്ലിന്റെ ചിത്രം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘പ്രിയപ്പെട്ട കാലാവസ്ഥാ ദൈവങ്ങളെ, ഇത് പൂര്‍ത്തിയാക്കാന്‍ എനിക്ക് നിങ്ങളുടെ കൈസഹായം വേണം’ എന്ന കുറിപ്പിന് ഒപ്പം എമ്പുരാന്‍, എല്‍2ഇ എന്ന് ഹാഷ്ടാഗുകളും താരം പങ്കുവച്ചിട്ടുണ്ട്.

അതേസമയം, സിനിമയില്‍ ഏറെ നിര്‍ണായകമായ സീനുകള്‍ ഉള്‍പ്പെടുന്ന ഏറ്റവും വലിയ ഷെഡ്യൂളാണ് ഗുജറാത്തില്‍ നടക്കുന്നത്. മോഹന്‍ലാല്‍, ടൊവിനോ തോമസ് എന്നിവരും ഉള്‍പ്പെടുന്നതാണ് ഏഴാം ഷെഡ്യൂള്‍. സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് എമ്പുരാനിലെ പുതിയ അംഗങ്ങള്‍.

ആശിര്‍വാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂരും ഒപ്പം രാജ്യത്തെ പ്രമുഖ നിര്‍മാതാക്കളായ ലെയ്കയും ചേര്‍ന്നാണ് സിനിമയ്ക്കായി പണം മുടക്കുന്നത്. മുരളി ഗോപിയാണ് കഥയും തിരക്കഥയും. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സായ് കുമാര്‍, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍, സച്ചിന്‍ ഖേദേക്കര്‍ എന്നിവരും ലൂസിഫറിലെ തുടര്‍ച്ചയായി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Latest Stories

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി

'സൂപ്പര്‍മാനെ.. നിങ്ങള്‍ക്ക് ലിയോ ദാസ് ആവാന്‍ കഴിയില്ല..'; വിജയ് സിനിമയുമായി സൂപ്പര്‍മാന് ബന്ധം? ചര്‍ച്ചയാക്കി ആരാധകര്‍

സഞ്ജു നിന്റെ കുഴി നീ തന്നെ തോണ്ടിയിരിക്കുന്നു, ഇന്ത്യൻ ടീം ഇനി സ്വപ്നങ്ങളിൽ മാത്രം: ആകാശ് ചോപ്ര

വിജയ് ഹസാരെ ട്രോഫി: 'നോക്കൗട്ടില്‍ എത്തിയാല്‍ കളിക്കാം', ബറോഡ ടീമില്‍ ചോരാതെ ഹാര്‍ദിക്

"എടാ സഞ്ജു, നീ എന്ത് മണ്ടൻ തീരുമാനങ്ങളാണ് എടുക്കുന്നത്, ഇങ്ങനെ ആണെങ്കിൽ ചാമ്പ്യൻസ് ട്രോഫി കളിക്കില്ല"; തുറന്നടിച്ച് ആകാശ് ചോപ്ര; സംഭവം ഇങ്ങനെ

'ഞാന്‍ ഉള്ളത് ഉള്ളതുപോലെ പറയുന്നവന്‍'; അശ്വിനുമായുള്ള തര്‍ക്കത്തില്‍ മൗനം വെടിഞ്ഞ് ഹര്‍ഭജന്‍ സിംഗ്

'മാപ്പാക്കണം, ഞാന്‍ ഇപ്പോഴാണ് അക്കാര്യം അറിയുന്നത്', എക്‌സില്‍ പ്രതികരിച്ച് രശ്മിക; 'ഗില്ലി' റീമേക്ക് പരാമര്‍ശത്തില്‍ ട്രോള്‍ പൂരം

എന്റെ കരിയറിൽ ഇനി ഉള്ളത് ഒരേ ഒരു ലക്‌ഷ്യം മാത്രം, പരിശ്രമം മുഴുവൻ അതിനായി നൽകും: സഞ്ജു സാംസൺ

കൊ​ച്ചി​യി​ൽ അ​ങ്ക​ണ​വാ​ടി​യി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ

നിക്ഷേപകന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല; സാബുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം; കര്‍ശന നടപടി എടുക്കണമെന്ന് ബിജെപി